-ലീദ എ.എല്‍
(www.kvartha.com 21.07.2015) സിംബാബ്വെക്കെതിരായ ട്വന്റി-20 മത്സരത്തില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്തോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ കേരളത്തിന്റെ സാന്നിധ്യം ഒരിക്കല്‍ കൂടി അറിയിച്ചിരിക്കുകയാണ് കേരള ക്രിക്കറ്റിന്റെ കപ്പിത്താന് സഞ്ജു വിശ്വനാഥന് സാംസണ് എന്ന ഇരുപതുകാരന്.
എബി കുരുവിളക്കും ടിനുയോഹന്നാനും ശ്രീശാന്തിനും ശേഷം ഇന്ത്യക്കുവേണ്ടി കളിച്ച നാലാമത്തെ മലയാളി താരമായി സഞ്ജു കേരള ക്രിക്കറ്റ് ചരിത്രത്തില്‍ ഇടം നേടിക്കഴിഞ്ഞു. മുന്‍ താരങ്ങള്‍ക്കെല്ലാം പന്തിന്റെ കരുത്തിലാണ് ടീമിലേക്ക് വിളിവന്നതെങ്കില് ഈ തിരുവനന്തപുരത്തുകാരനെ സംബന്ധിച്ച് വിക്കറ്റിന് പിന്നിലെ അസാധാരണ മികവും ബാറ്റിംങ്ങിലെ പ്രതിഭാ സ്പര്‍ശവുമാണ് തുണയായത്.
എന്നാല്‍ തന്റെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ടീമില്‍ സ്ഥിരസാന്നിധ്യമാകാന്‍ ദൈവം വച്ചുനീട്ടിയ സുവര്‍ണാവസരമാണ് സിംബാബ്വെ താരം മപ്ഫുവിനെ ഉയര്‍ത്തിയടിച്ച് സഞ്ജു കളഞ്ഞ് കുളിച്ചതെന്നും. പരിചയ സമ്പന്നനായ ഹര്ഭജന് സിംഗിനെ ഒഴിവാക്കി പുതുമുഖ താരമായ സഞ്ജുവിന് ഇടം നല്‍കിയത് ആനമണ്ടത്തരമാണെന്നും പ്രതിഭാസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ സഞ്ജുവിന് സ്ഥാനമുറപ്പിക്കാന്‍ ഇനിയും ഏറെ നാള് കാത്തിരിക്കേണ്ടിവരുമെന്നുമുള്ള ക്രിക്കറ്റ് നീരീക്ഷണങ്ങള്‍ ഓണ്‍ലൈന്‍ മീഡിയകളിലടക്കം ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇത്തരം നിരീക്ഷണങ്ങളൊക്കെ തന്നെ ഏറെ അസ്ഥാനത്താണെന്ന് ചൂണ്ടിക്കാട്ടേണ്ടിവരും.
കാരണം, ഇന്നും ബി.സി.സി.ഐയുടെയും സെലക്ഷന് കമ്മിറ്റിയുടെയും പട്ടികക്ക് പുറത്ത് നില്ക്കുന്ന താരമല്ല സഞ്ജു. ഈ താരത്തില്‍ കേരളീയര്‍ക്കുള്ള പ്രതീക്ഷ എത്രത്തോളമാണോ അത്രയും തന്നെ സെലക്ഷന് കമ്മിറ്റിക്കുമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയുടെ വന്മതില് രാഹുല്‍ ദ്രാവിഡിന്. അതുകൊണ്ടാണ് ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എ ടീമുകള്‍ ഉള്‍പ്പെട്ട ത്രിരാഷ്ട്ര ഏകദിന പരമ്പരക്കുള്ള ടീമില്‍ നിന്ന് ആദ്യം ഒഴിവാക്കിയ സഞ്ജുവിനെ വീണ്ടും ടീമിലേക്ക് വിളിക്കാന്‍ രാഹുല്‍ ദ്രാവിഡ് തീരുമാനിച്ചത്.
മൂന്നുവര്‍ഷത്തിനുള്ളില്‍ തന്നെ രാജസ്ഥാന് റോയല്‍സിന്റെ അഭിഭാജ്യഘടകമായ സഞ്ജുവിന്റെ കഴിവില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ദ്രാവിഡിന്റെ താല്പര്യപ്രകാരം സഞ്ജുവിന് വീണ്ടും അവസരം വീണുകിട്ടിയിരിക്കുന്നത്. ഈ വിശ്വാസം തന്നെയാണ് ക്യാപ്ടന് അജിങ്ക്യ രഹാനക്കും ഉണ്ടായത്. എന്നാല്‍ ക്യാപ്ടന്റെ വിശ്വാസം പൂര്‍ണമായും സഞ്ജു തല്ലിക്കെടുത്തിയതെന്ന് ഒരിക്കല്ലും പറയാന്‍ കഴിയില്ല.

കാരണം അജിങ്ക്യ രഹാന, മുരളി വിജയ്,സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ബാറ്റു താഴ്ത്തിയിടത്താണ് ആറാമനായി ഇറങ്ങി 19 റണ്‍സുമായി സഞ്ജു മടങ്ങിയത്. ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ സ്ട്രൈക്ക് റോട്ടേഷന്‍ ഫലപ്രദമാകില്ലെന്നു മനസ്സിലാക്കിയ അദ്ദേഹത്തിന് മുന്നില്‍ രണ്ടുകല്‍പ്പിച്ചുള്ള കൂറ്റനടികളെ വഴിയുണ്ടായിരുന്നുള്ളൂ എന്ന് കളികണ്ട ഏതൊരു ക്രിക്കറ്റ് പ്രേമിക്കും മനസ്സിലാകാവുന്നതേയുള്ളൂ.
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചതോടെ പകരമാര് എന്ന ചോദ്യമാണ് ഇനി വിരാട് കോഹ്ലിക്കും രവിശാസ്ത്രിക്കും മുന്നിലുള്ളത്. ഇപ്പോള്‍ നിലവിലുള്ള ഏക ഓപ്ഷന് വൃദ്ധിമാന്‍ സാഹയാണ്. എന്നാല്‍ സാഹയെ ധോണിയോളം നമ്പാന്‍ പറ്റില്ലെന്ന് ഇരുവര്‍ക്കുമറിയാം. പലപ്പോഴും മുന്‍നിര തകര്‍ന്നടിയുമ്പോള്‍ വാലത്തെ കൂട്ടുപിടിച്ച് ധോണി നടത്തി രക്ഷാപ്രവര്‍ത്തനങ്ങളാണ് ധോണിയുടെ പകരക്കാരനില് നിന്നും കോഹ്ലിയും ശാസ്ത്രിയും പ്രതീക്ഷിക്കുന്നത്.

കണ്ണടച്ച് യാതൊരു ടെക്നിക്കുകളുടെയും പിന്‍ബലമില്ലാതെ ആക്രമശൈലിയില് ബാറ്റുവീശി പരിചയമുള്ള സാഹയെ സംബന്ധിച്ച് ടെസ്റ്റ് ഫോര്‍മാറ്റിലേക്ക് ബാറ്റ് വീശാന്‍ ഇനിയും ഏറെ പഠിക്കേണ്ടതുണ്ടെന്നാണ് അദ്ദേഹം അവസാനം കളിച്ച ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നത്. ഒപ്പം വിക്കറ്റിനു പിന്നിലെ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സും.
മറ്റൊരു ഓപ്ഷനായ ദിനേശ് കാര്‍ത്തിക്ക് വിക്കറ്റിനു പിന്നില്‍ മികവു പുലര്‍ത്തുന്നുണ്ടെങ്കിലും
ബാറ്റിങ്ങില്‍ അമ്പേ പരാജയമാണെന്നതും കോഹ്ലിക്ക് മറ്റൊരാളെ തേടേണ്ടിവരും. പകരക്കാരന് വിക്കറ്റ് കീപ്പര്‍ ഉത്തപ്പയോടും ഇരുവര്‍ക്കും തൃപ്ത്തിയില്ല. ഈ അന്വേഷണമാണ് സഞ്ജുവിനുള്ള വാതില്‍ തുറക്കുക. ഇതുമുന്നില്‍ കണ്ടാണ് സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്കാന് ദ്രാവിഡ് തീരുമാനിച്ചിരിക്കുന്നത്.
മറ്റൊരു ഓപ്ഷനായ ദിനേശ് കാര്‍ത്തിക്ക് വിക്കറ്റിനു പിന്നില്‍ മികവു പുലര്‍ത്തുന്നുണ്ടെങ്കിലും
വരുന്ന രഞ്ജി ട്രോഫി മത്സരങ്ങളും സഞ്ജുവിന് തന്റെ കരുത്തറിയിക്കാനുള്ള മറ്റൊരു പ്ലാറ്റ്ഫോമാണ്. മികച്ച ക്യാപ്ടന്‍സിയും ഒപ്പം ഫോമും ഒത്തു ചേര്‍ന്നാല്‍ വരുന്ന ട്വന്റി- 20 ലോകക്കപ്പ് സ്ക്വാഡില്‍ തന്നെ സഞ്ജുവിന് കയറിപ്പറ്റാം. അതിലൂടെ സീനിയര്‍ ടീമിലേക്കും.
നിലവില്‍ ബി.സി.സി.ഐയിലെ രാഷ്ട്രീയ കാലാവസ്ഥയും സഞ്ജുവിന് അനുകൂലമാണ്. ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി. മാത്യുവിന്റെ പ്രിയങ്കരനാണ് സഞ്ജു. അതുകൊണ്ടുതന്നെ ടി.സി.മാത്യുവിന്റെ ചെറിയൊരു സഹായവും സഞ്ജുവിന്റെ അരങ്ങേറ്റത്തിനു പിന്നിലുണ്ടെന്നത് സത്യമാണ്. അല്ലെങ്കില്‍ ആദ്യ ട്വന്റി - 20 വിജയിച്ച ടീമില്‍ മാറ്റം വരുത്താന്‍ ടീം മാനേജ്മെന്റ് തയാറാകുമായിരുന്നില്ല. പ്രത്യേകിച്ച് ഹര്ഭജന് സിംഗ് എന്ന സീനിയര്‍ താരത്തെ ഒഴിവാക്കിക്കൊണ്ട്. പക്ഷേ കഴിഞ്ഞ ഇംഗ്ലണ്ടില്‍ പര്യടനത്തില്‍ റിസര്‍വ് ബഞ്ചില്‍ ഇരുന്ന തൃപ്ത്തിപ്പെടേണ്ടിവന്ന ഈ യുവതാരത്തിന് അവസരം നല്കാന് ബാജിയും സസ്നേഹം പിന്‍വാങ്ങുകയായിരുന്നുവെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍.

Also Read:
സ്കോര്‍പിയോയില്‍ കൊണ്ടുപോകുകയായിരുന്ന 10 ലക്ഷം രൂപ പിടികൂടി; കുഴല്‍പണമെന്ന് സംശയം
Keywords: Sanju Samson's International Debut Thrills Kerala Village, Virat Kohli, Harbhajan Singh, Report, Sports, Cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.