Saudi Arabia | സൗദി അറേബ്യ 2021ന് ശേഷം കായിക രംഗത്ത് ചിലവഴിച്ചത് 52,000 കോടി!
സൗദിയിലെ യുവാക്കളുടെ കായിക താൽപര്യം കണക്കിലെടുത്താണ് ഈ നിക്ഷേപം.
റിയാദ്: (KVARTHA) 2021ന് ശേഷം സൗദി അറേബ്യ കായിക മേഖലയിൽ 52,000 കോടി രൂപ ചിലവഴിച്ചു.
ഫുട്‌ബോൾ, ഗോൾഫ്, ബോക്‌സിങ്, മോട്ടോർസ്‌പോർട്‌സ് എന്നീ മേഖലകളിലാണ് പ്രധാനമായും നിക്ഷേപം.
ഗോൾഫിൽ മാത്രം 16,000 കോടിയും ഫുട്‌ബോളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ, ബെൻസിമ എന്നീ താരങ്ങളെ സ്വന്തമാക്കാനായി 515 കോടിയും ചിലവഴിച്ചു. ഈ നിക്ഷേപം പരസ്യം, പ്രൊമോഷൻ, ടൂറിസം എന്നിവയിലൂടെ ഇരട്ടിയായി തിരിച്ചുപിടിക്കാൻ സൗദിക്ക് സാധിച്ചു.
ലയണൽ മെസ്സിയെ ടൂറിസം അംബാസിഡറാക്കിയതും ഇതിന്റെ ഭാഗമായിട്ടാണ്. ന്യൂ കാസിൽ ക്ലബ്ബിന്റെ 80% ഓഹരി സ്വന്തമാക്കാൻ സൗദി 3000 കോടി രൂപ ചിലവഴിച്ചു. സൗദിയിലെ യുവാക്കളുടെ കായിക താൽപര്യം കണക്കിലെടുത്താണ് ഈ നിക്ഷേപം.
2030 ഓടെ കായിക മേഖലയിലൂടെ ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രോഡക്റ്റ്) വർദ്ധിപ്പിക്കുക എന്നതാണ് സൗദിയുടെ ലക്ഷ്യം. കായിക മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ടുകൾ പ്രകാരം, ഈ നിക്ഷേപം ഇതിനകം ഇരട്ടിയായി തിരിച്ചു ലഭിക്കുകയാണ്.