വേഗം ഷെല്ലിയെ തുണച്ചു; ഒന്നല്ല പലതവണ

 


ബെയ്ജിങ്: (www.kvartha.com 24.08.2015) ഷെല്ലി ആന്‍ ഫ്രേസര്‍ തന്നെ ഇത്തവണയും വേഗറാണി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ വനിതാ വിഭാഗത്തില്‍ സ്വര്‍ണമണിഞ്ഞു. 10.76 സെക്കന്‍ഡിലാണ് ഷെല്ലി ഫിനീഷ് ചെയ്തത്. 2009 ലും 2013 ലും ലോക ചാമ്പ്യന്‍ഷിപ്പില്‍ ഷെല്ലി ആന്‍ ഫ്രേസര്‍ സ്വര്‍ണം നേടിയിരുന്നു.

ബെയ്ജിങ്ങിലെ കിളിക്കൂട് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 10.81 സെക്കന്‍ഡില്‍ ഓടിയെത്തിയ നെതര്‍ലന്‍ഡ്‌സിന്റെ ഡാഫ്‌നി ഷിപ്പോഴ്‌സിനാണ് വെള്ളി. അമേരിക്കയുടെ ടോറി ബോവയ്ക്കാണ് വെങ്കലം. കഴിഞ്ഞ ഒളിമ്പിക്‌സിലെ വേഗമേറിയ വനിതാതാരവും ഷെല്ലിയായിരുന്നു. അന്ന് 10.75 സെക്കന്‍ഡിലാണ് ഷെല്ലി ഫിനീഷ് ചെയ്തത്.

വേഗം ഷെല്ലിയെ തുണച്ചു; ഒന്നല്ല പലതവണ

SUMMARY: The Jamaican sprinter Shelly-Ann Fraser-Pryce won the women’s 100m final in a time of 10.76sec to claim gold at the World Athletics Championships in Beijing.

Fraser-Pryce, who was the heavily-tipped favourite and who won the 2009 and 2013 world 100m titles, matched her compatriot Usain Bolt’s feat by winning a third world 100m gold.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia