മിസോറാമില്‍ ഫുട്‌ബോള്‍ കളിക്കെതിരെ ഇടയലേഖനം

 


മിസോറാമില്‍ ഫുട്‌ബോള്‍ കളിക്കെതിരെ ഇടയലേഖനം
ന്യൂഡല്‍ഹി: ക്രിസ്ത്യാനികള്‍ക്ക് വളരെ വിലപ്പെട്ടതാണ് ഇടയലേഖനം. വിശ്വാസികള്‍ക്ക് സഭ നല്‍കുന്ന നിര്‍ദേശങ്ങള്‍ മിക്കവരും കൃത്യമായി പാലിക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം മിസോറാമിലെ പ്രെസ്‌ബൈറ്റേറിയന്‍ ചര്‍ച്ച് പുറത്തിറക്കിയ ഇടയലേഖനം എല്ലാവരെയും അമ്പരപ്പിക്കുന്നതായിരുന്നു. ക്രിസ്ത്യാനികള്‍ ഞായറാഴ്ചകളില്‍ ഫുട്‌ബോള്‍ കളിക്കാന്‍ പാടില്ലെന്നാണ് ഇടയലേഖനം.

ഞായറാഴ്ച പ്രധാനപ്പെട്ട ദിവസമാണെന്നും അന്ന് ക്രിസ്ത്യന്‍ യുവാക്കള്‍ ഫുട്‌ബോള്‍ ഉള്‍പ്പെടെയുള്ള കായികവിനോദങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ലെന്നും ഉത്തരവില്‍ പറയുന്നു. മിസോറാമിലെ എല്ലാ വിഭാഗം ജനങ്ങളും ഞായറാഴ്ച ഫുട്‌ബോള്‍ കളിക്കുന്നത് നിര്‍ത്തണമെന്നാണ് പള്ളി ആവശ്യപ്പെട്ടിരിക്കുന്നതെങ്കിലും പ്രധാനമായും യുവാക്കളെയാണ് നിര്‍ദേശം ലക്ഷ്യംവെച്ചിരിക്കുന്നത്. മിസോറാമിലെ ഏറ്റവും പ്രബല ക്രിസ്ത്യന്‍ വിഭാഗമാണ് മിസോറാം പ്രെസ്‌ബൈറ്റേറിയന്‍ ചര്‍ച്ച്.

ഇടയലേഖനത്തിനെതിരെ  രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്ന് വരുന്നത്. സെവന്‍ത്  ഡേയുടെ അംഗമായ ജോനാഥാന്‍ എല്‍ നാംറ്റെ ഈ നിര്‍ദ്ദേശത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു. ജനങ്ങളെ കായികവിനോദങ്ങളില്‍നിന്ന് വിലക്കുന്നത് അങ്ങേയറ്റം മോശം കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ദേവാലയങ്ങളുടെ സമീപംതന്നെ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

SUMMARY:
Youths of Christian-dominated Mizoram are at the crossroads between their passion - soccer - and religion following a recent ban on playing football on Sundays by the Synod, the highest decision-making body of the powerful Mizoram Presbyterian Church.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia