വികെറ്റിന് പിന്നില്‍ സെഞ്ചുറി തികച്ച് റിഷഭ് പന്ത്; പഴങ്കഥയായത് ധോനിയുടെ റെകോര്‍ഡ്
Dec 29, 2021, 12:22 IST
സെഞ്ചൂറിയന്‍: (www.kvartha.com 29.12.2021) വികെറ്റിന് പിന്നില്‍ സെഞ്ചുറി തികച്ച് റിഷഭ് പന്ത്. പഴങ്കഥയായത് മുന്‍ ഇന്‍ഡ്യന്‍ താരം ധോനിയുടെ റെകോര്‍ഡ്. ദക്ഷിണാഫ്രികക്കെതിരായ സെഞ്ചൂറിയന്‍ ക്രികെറ്റ് ടെസ്റ്റിലാണ് വികെറ്റ് കീപെര്‍ റിഷഭ് പന്ത് പുറത്താക്കലുകളില്‍ പുതിയ ഇന്‍ഡ്യന്‍ റെകോര്‍ഡിട്ടത്.
ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 100 പേരെ പുറത്താക്കുന്ന ഇന്‍ഡ്യന്‍ വികെറ്റ് കീപെറെന്ന റെകോര്‍ഡാണ് റിഷഭ് പന്ത് സ്വന്തമാക്കിയത്. ടെംബാ ബാവുമയെ മുഹമ്മദ് ശമിയുടെ പന്തില്‍ തന്റെ കൈയിലൊതുക്കിയാണ് റിഷഭ് ഈ നേട്ടത്തിലേക്ക് എത്തിയത്. 26 ടെസ്റ്റ് മത്സരത്തില്‍ നിന്നാണ് താരം 100 പേരെ പുറത്താക്കിയത്.
മുന്‍ ഇന്‍ഡ്യന്‍ താരം എം എസ് ധോനിയും വൃദ്ധിമാന്‍ സാഹയും 36 ടെസ്റ്റുകളില്‍ 100 വികെറ്റുകള്‍ സ്വന്തമാക്കിയതായിരുന്നു ഇതുവരെയുള്ള റെകോര്‍ഡ്. ഇതാണ് പന്ത് തന്റെ പേരിലാക്കിയത്. ടെസ്റ്റ് ക്രികെറ്റില്‍ കൂടുതല്‍ പേരെ പുറത്താക്കിയ ഇന്‍ഡ്യന്‍ വികെറ്റ് കീപെറെന്ന റെകോര്‍ഡ് ഇപ്പോഴും ധോനിയുടെ പേരിലാണ്. 294 പേരെയാണ് മുന്‍ ഇന്‍ഡ്യന്‍ നായകന്‍ പുറത്താക്കിയത്.
സയ്യിദ് കിര്‍മാനി(198), കിരണ്‍ മോറെ(130), നയന്‍ മോംഗിയ(107), വൃദ്ധിമാന്‍ സാഹ(104) എന്നിവരാണ് ധോനിക്ക് പിന്നില്‍.
Keywords: News, Sports, Cricket Test, Cricket, Test, India, South Africa, Mahendra Singh Dhoni, Record, South Africa vs India: Rishabh Pant Surpasses MS Dhoni In Elite List Of Indian Wicketkeepers In Test Cricket.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.