ബിഗ്ബജറ്റ് ബഹുഭാഷാ ചിത്രവുമായി ശ്രീശാന്ത്

 


ചെന്നൈ: (www.kvartha.com 08/08/2015) ഐ.പി.എല്‍ വാതുവെപ്പ്‌കേസില്‍ കുറ്റവിമുക്തനായ ശേഷം ശ്രീശാന്ത് സിനിമയില്‍ സജീവമാവുന്നു. ഐപിഎല്‍ പശ്ചാതലമാക്കി സനയാദി റെഡ്ഡ സംവിധാനം നിര്‍മിക്കുന്ന ചിത്രം ഒരു ക്രിക്കറ്റ് താരത്തിന്റെ ജീവിതമാണ് പ്രമേയമാക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി ചിത്രം പുറത്തിറങ്ങും. പ്രണയവും ആക്ഷനും കൂട്ടിച്ചേര്‍ത്തു കൊണ്ടുള്ള സിനിമയുടെ പ്ലാനിങ്ങാണ് നടക്കുന്നത്.

ബിഗ്ബജറ്റ് ബഹുഭാഷാ ചിത്രവുമായി ശ്രീശാന്ത്ചിത്രത്തിന്റെ ഷൂട്ടിങ് സെപ്തംബറില്‍ ആരംഭിക്കും. ആറ് മാസം കൊണ്ട് ഷൂട്ടിങ് പൂര്‍ത്തിയാക്കാനാണ് പദ്ധതി. 14 ഇന്ത്യന്‍ ഭാഷകളിലേക്ക് മൊഴിമാറ്റി ചിത്രം റിലീസ് ചെയ്യും. ഇതിന് മുമ്പ് ശ്രീശാന്ത് ഒരു ഹിന്ദി സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തെന്നിന്ത്യന്‍ ഭാഷയില്‍ ശ്രീയുടെ ആദ്യ ചിത്രമായിരിക്കുമിത്.

സിനിമയില്‍ അഭിനയിക്കുന്നുണ്ടെങ്കിലും ക്രിക്കറ്റ് തന്നെയാണ് തന്റെ സ്വപ്‌നമെന്ന് ശ്രീശാന്ത് പറയുന്നു. സിനിമയില്‍ സജീവമായാലും വിലക്ക് നീങ്ങി ക്രിക്കറ്റിലേക്ക് തിരിച്ചു വരാന്‍ സാധിക്കുമെന്ന് തന്നെയാണ് ശ്രീയുടെ പ്രതീക്ഷ.


Keywords : Chennai, Sreeshath, Entertainment, Sports, Sreesanth acts in big budget multilingual movie. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia