ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്കിനെതിരെ ശ്രീശാന്ത് കോടതിയിലേക്ക്
Sep 15, 2013, 12:00 IST
ന്യൂഡല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയെ തുടർന്ന് ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പെടുത്തിയ ബി.സി.സി.ഐയുടെ നടപടിക്കെതിരെ ശ്രീശാന്ത് കോടതിയിലേക്ക്. ബി.സി.സി.ഐയുടെ നടപടി സ്വാഭാവിക നീതിനിഷേധമാണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ശ്രീശാന്തിന്റെ അഭിഭാഷക റബേക്ക ജോണ്‍ വ്യക്തമാക്കി.
ഒരു കളിക്കാരന് ആജീവനാന്ത വിലക്കേര്‍പെടുത്താന്‍ മതിയായ തെളിവ് ശ്രീശാന്തിനെതിരെയില്ല. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ നടപടികള്‍ക്ക് ശേഷം തീരുമാനമെടുത്താല്‍ മതിയായിരുന്നെന്നും അവര്‍ പറഞ്ഞു.
ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത് ഉള്‍പെടെയുള്ള മൂന്ന് താരങ്ങള്‍ക്കെതിരെയാണ് ബി.സി.സി.ഐ നടപടിയെടുത്തത്. ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പെടുത്താനായിരുന്നു ബി.സി.സി.ഐ തീരുമാനിച്ചത്. ഒത്തുകളി കേസ് അന്വേഷിച്ച ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി തലവന്‍ രവി സവാനിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനും മറ്റു താരങ്ങള്‍ക്കുമെതിരായ നടപടി.
Keywords : New Delhi, Sreeshath, Court, National, Sports, Cricket, IPL, BCCI, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഒരു കളിക്കാരന് ആജീവനാന്ത വിലക്കേര്‍പെടുത്താന്‍ മതിയായ തെളിവ് ശ്രീശാന്തിനെതിരെയില്ല. കോടതിയുടെ പരിഗണനയിലുള്ള കേസില്‍ നടപടികള്‍ക്ക് ശേഷം തീരുമാനമെടുത്താല്‍ മതിയായിരുന്നെന്നും അവര്‍ പറഞ്ഞു.
ഐ.പി.എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്ത് ഉള്‍പെടെയുള്ള മൂന്ന് താരങ്ങള്‍ക്കെതിരെയാണ് ബി.സി.സി.ഐ നടപടിയെടുത്തത്. ശ്രീശാന്തിന് ആജീവനാന്ത വിലക്കേര്‍പെടുത്താനായിരുന്നു ബി.സി.സി.ഐ തീരുമാനിച്ചത്. ഒത്തുകളി കേസ് അന്വേഷിച്ച ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ സമിതി തലവന്‍ രവി സവാനിയുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശ്രീശാന്തിനും മറ്റു താരങ്ങള്‍ക്കുമെതിരായ നടപടി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.