ന്യൂഡല്‍ഹി: 2008 ല്‍ നടന്ന ഹര്‍ഭജനും ശ്രീശാന്തും തമ്മിലുണ്ടായ തല്ലുകൂടല്‍ സംഭവം വീണ്ടും തലപൊക്കുന്നു. അന്ന് ഹര്‍ഭജന്‍ തന്നെ പിന്നില്‍ കുത്തുകയായിരുന്നെന്ന് ശ്രീശാന്ത് ട്വിറ്ററില്‍ കുറിച്ചു. കഴിഞ്ഞ ദിവസം ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേര്‍സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറും ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വീരാട് കോഹ്ലിയും തമ്മില്‍ നടന്ന വാക്കേറ്റത്തെ അഞ്ചുവര്‍ഷം മുമ്പ് നടന്ന ശ്രീശാന്ത്-ഭാജി സംഭവവുമായി താരതമ്യം ചെയ്ത് കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് സത്യാവസ്ഥ നിങ്ങള്‍ മനസിലാക്കണമെന്നും ഭാജി പിന്നില്‍ നിന്ന് കുത്തുന്നവനാണെന്നും ട്വിറ്ററില്‍ ശ്രീ പ്രതികരിച്ചത്. സംഭവത്തിന്റെ പേരില്‍ തന്നെ ഇപ്പോഴും വേട്ടയാടുന്നത് ശരിയല്ലെന്നും ശ്രീ ട്വിറ്ററില്‍ വ്യക്തമാക്കി.
അന്ന് തന്നെ കവിളത്തടിച്ചതല്ല, കൈമുട്ട് കൊണ്ടിടിക്കുകയായിരുന്നു. യുട്യൂബിലൂടെ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ സത്യമില്ല. യഥാര്‍ഥ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ അത് മനസിലാവുമെന്നും ശ്രീ പറഞ്ഞു. സംഭവം അന്വേഷിച്ച അന്വേഷണ കമ്മീഷന് സത്യാവസ്ഥ അറിയാം. തനിക്കെതിരെ നടന്നത് ആസൂത്രിതമായ നീക്കമാണ്. അന്നത്തെ സംഭവത്തില്‍ എനിക്ക് പരാതിയില്ല. എന്നാല്‍ സംഭവത്തിന്റെ സത്യാവസ്ഥ എല്ലാവരും അറിയണം. ഇതില്‍ താന്‍ നിരപരാധിയാണെന്നും ശ്രീ കൂട്ടിച്ചേര്‍ത്തു.
2008 ലെ സംഭവത്തില്‍ ഭാജി കുറ്റക്കാരനെന്ന് കണ്ട് ബി.സി.സി.ഐ. ഹര്‍ഭജന് 11 മത്സരങ്ങളില്‍ വിലക്കേര്‍പെടുത്തിയിരുന്നു. ഐപിഎല്‍ മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയായിരുന്നു സംഭവം.

Keywords : New Delhi, Sreeshath, Harbhajan Singh, Slap, Sports, Inquiry, Teammate, Nanavati, Incident, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Sports News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.