വനിതാ ലോകകപ്പ്: ഇന്ത്യ പുറത്തായി

 


മുംബൈ: തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യന്‍ ടീം പുറത്തായി. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ പരാജയപ്പെട്ടതോടെയാണ് ഇന്ത്യ പുറത്തായത്. ശ്രീലങ്ക ഉയര്‍ത്തിയ 283 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 42.2 ഓവറില്‍ 144ന് ഓള്‍ ഔട്ടായി.

സൂപ്പര്‍ സിക്‌സില്‍ കടക്കാന്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് വിജയം അനിവാര്യമായിരുന്നു. നേരത്തെ ഇംഗ്ലണ്ടും ഇന്ത്യയെ തോല്‍പിച്ചിരുന്നു. 38 റണ്‍സെടുത്ത റീമ മല്‍ഹോത്ര മാത്രയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. തിരുഷ് കാമിനി(22), മൈഥിലി രാജ്(20), ജുലാന്‍ ഗോസ്വാമി 22 എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സ്‌കോറുകള്‍.
വനിതാ ലോകകപ്പ്: ഇന്ത്യ പുറത്തായി
ശ്രീലങ്കയ്ക്ക് വേണ്ടി ചാമനി സെനിവിര്‍തനയും ശശികല സിരിവര്‍ധനയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 282 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറികളെടുത്ത യശോദാ മെന്‍ഡിസ്(55), ദീപിക രസംഗിക(84), ശശികല സിരിവര്‍ധന(59),ഇഷാനി കൗസല്യ(56) എന്നിവരുടെ ബാറ്റിംഗ് പ്രകടനമാണ് ശ്രീലങ്കയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.ഇന്ത്യയ്ക്ക് വേണ്ടി ജുലാന്‍ ഗോസ്വാമി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Key Words: India , Knocked out , ICC Women's World Cup , Sri Lanka ,Group A encounter , Brabourne Stadium, Poonam Raut, Skipper, Mithali Raj , Harmanpreet Kaur, Eshani Kaushalya , Udeshika Prabodhini, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia