ബ്രിട്ടനിലെ ഹൈക്കമ്മീഷണറാക്കാമെന്ന് സംഗക്കാരയ്ക്ക് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വാഗ്ദാനം
Aug 24, 2015, 15:02 IST
കൊളംബോ: (www.kvartha.com 24.08.2015) വിരമിച്ച ശ്രീലങ്കന്‍ ക്രിക്കറ്റ് താരം കുമാര്‍ സംഗക്കാരയ്ക്ക് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ വാഗ്ദാനം. ബ്രിട്ടനിലെ ഹൈക്കമ്മിഷണര്‍ പോസ്റ്റ്. ശ്രീലങ്കന്‍ ക്രിക്കറ്റിനു സംഗക്കാര നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ഇത്തരമൊരു വാഗ്ദാനം നല്‍കിയിരിക്കുന്നത്.
നീണ്ട പതിനഞ്ചു വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തിനിടെ 134 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സംഗക്കാര 38 സെഞ്ച്വറികളും 11 ഇരട്ട സെഞ്ച്വറികളും ഉള്‍പ്പെടെ 12,400 റണ്‍സ് എടുത്തിട്ടുണ്ട്. 404 ഏകദിനങ്ങളില്‍ നിന്നും 14,234 റണ്‍സാണ് ഏകദിനത്തിലെ ആകെ സമ്പാദ്യം. ടെസ്റ്റില്‍ 319 ഉം ഏകദിനത്തില്‍ 169 ഉം ആണ് മികച്ച സ്‌കോറുകള്‍.
2015 ലോകകപ്പില്‍ തുടര്‍ച്ചയായ നാലു സെഞ്ച്വറികളെടുത്ത സംഗക്കാര ഏകദിനത്തില്‍ നിന്നും നിന്നും
വിരമിച്ചിരുന്നു.1996 ല്‍ മികച്ച യുവതാരത്തിനുള്ള ട്രിനിറ്റി ലയണ്‍ അവാര്‍ഡിലൂടെ ആഭ്യന്തര ക്രിക്കറ്റിലും പിന്നീട് സിംബാംബ്‌വെ എ ടീമിനെതിരായ സെഞ്ച്വറി പ്രകടനത്തിലൂടെ ദേശീയ ടീമിലും സജീവമായ സംഗ നീണ്ട 15 വര്‍ഷമാണ് ലങ്കയ്ക്ക് വേണ്ടി കളിക്കളത്തിലിറങ്ങിയത്.
ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 8000, 9000, 10,000, 11,000, 12,000 എന്നിവ വേഗത്തില്‍ മറികടന്നത് സംഗക്കാരയാണ്. ഒപ്പം 11 ഡബിള്‍ സെഞ്ച്വറിയുമായി ബ്രാഡ്മാന്റെ തൊട്ടുപുറകിലും. വിക്കറ്റിന് പിന്നില്‍ ഗില്ലിയും ബുച്ചറും കയ്യടി വാങ്ങിയ സമയത്തും സംഗ ലങ്കയുടെ വിശ്വസ്തനായിരുന്നു. ഏറ്റവുമധികം ഏകദിന ക്യാച്ചും താരത്തിനു സ്വന്തം. 2012 ല്‍ ഐസിസി വിസ്ഡണ്‍ ബഹുമതി നല്‍കി സംഗക്കാരയെ ആദരിച്ചിരുന്നു.
Also Read:
റോഡില്‍വെച്ച ബൈക്കുകള്‍ മാറ്റാന്‍ ആവശ്യപ്പെട്ടതിന് അഡീഷണല്‍ എസ്.ഐയെ കയ്യേറ്റം ചെയ്ത യുവാക്കള്‍ അറസ്റ്റില്‍
Keywords: Sri Lanka President offers UK High Commissioner's post to Kumar Sangakkara, Britain, Retirement, Cricket, Sports.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.