Twenty 20 | മൂന്നാം ട്വെന്റി-20 യില്‍ ഇന്‍ഡ്യയെ പിടിച്ചുകെട്ടി ശ്രീലങ്കന്‍ വനിതകള്‍; 139 റണ്‍സിന്റെ വിജയലക്ഷ്യം
Jun 27, 2022, 17:27 IST
മുംബൈ: (www.kvartha.com) മൂന്നാം ട്വെന്റി-20 ക്രികറ്റ് മത്സരത്തില്‍ ഇന്‍ഡ്യയെ പിടിച്ചുകെട്ടി ശ്രീലങ്കന്‍ വനിതകള്‍. 139 റണ്‍സിന്റെ വിജയലക്ഷ്യമാണ് ശ്രീലങ്കയ്ക്ക് മുന്നിൽ ഇൻഡ്യൻ വനിതകൾ വെച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്‍ഡ്യ നിശ്ചിത 20 ഓവറില്‍ അഞ്ച് വികറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എടുത്തു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താവാതെ 39 റണ്‍സെടുത്ത് ടോപ് സ്‌കോററായപ്പോള്‍ ജമീമ റോഡ്രിഗസ് 33 റണ്‍സെടുത്ത് ഇന്‍ഡ്യക്കുവേണ്ടി തിളങ്ങി.
മോശം തുടക്കത്തോടെ കളി ആരംഭിച്ച ഇന്‍ഡ്യയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഷഫാലി വര്‍മ (അഞ്ച്)യുടെ വികറ്റ് പോയി. കൃത്യമായ ലൈനുകളില്‍ പന്തെറിഞ്ഞ് ഇന്‍ഡ്യയെ തളച്ചുകെട്ടിയ ശ്രീലങ്ക തുടക്കത്തില്‍ ഫീല്‍ഡിംഗിലും മികച്ചുനിന്നു. രണ്ടാം വികറ്റില്‍ സ്മൃതിയും സബിനേനി മേഘ്‌നയും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയെങ്കിലും റണ്‍ നിരക്ക് വളരെ കുറവായിരുന്നു. റണ്‍സ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെ മന്ദനയും 22 റണ്‍സെടുത്ത് മടങ്ങി. ഏറെ വൈകാതെ മേഘ്‌നയും (22) പുറത്തായി.
നാലാം വികറ്റില്‍ ഹര്‍മന്‍പ്രീത് കൗര്‍-ജമീമ റോഡ്രിഗസ് കൂട്ടുകെട്ട് ഇന്‍ഡ്യയെ സാവധാനം മുന്നോട്ടുനയിച്ചെങ്കിലും ശ്രീലങ്കയുടെ തകര്‍പ്പന്‍ ബൗളിംഗ് കൂറ്റനടികളില്‍ നിന്ന് ഇന്‍ഡ്യയെ തടഞ്ഞു. അവസാന ഓവറുകളില്‍ ചില ബൗന്‍ഡറി ഷോടുകള്‍ കണ്ടെത്തിയ സഖ്യം 64 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 18ആം ഓവറില്‍ ജമീമ മടങ്ങി. തുടര്‍ന്ന് ക്രീസിലെത്തിയ പൂജ വസ്ട്രാകറുടെ കാമിയോ ഇനിംഗ്‌സ് (13) ഇന്‍ഡ്യയെ 140 റണ്‍സിനരികെ എത്തിക്കുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്‍ഡ്യ പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയുടെ 126 റണ്‍സ് വിജയലക്ഷ്യം അഞ്ച് വികറ്റ് നഷ്ടത്തില്‍ ഇന്‍ഡ്യ മറികടക്കുകയായിരുന്നു. 39 റണ്‍സെടുത്ത സ്മൃതി മന്ദന ഇന്‍ഡ്യയുടെ ടോപ് സ്‌കോറര്‍ ആയപ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 31 റണ്‍സെടുത്ത് പുറത്താവാതെ നിന്നു.
Keywords: Sri Lankan women's cricket team beat India in third Twenty 20, News, National, Top-Headlines, Cricket, Twenty-20, India, Sri Lanka, Mumbai, Runs, Woman, Sports, Captain, Innings.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.