സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് ഷാരൂഖ്
May 17, 2012, 18:54 IST
മുംബൈ: തന്റെ മക്കള്‍ക്കെതിരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമര്യാദയായി പെരുമാറിയതാണ് വാങ്കഡെ സ്റ്റേഡിയത്തിലുണ്ടായ പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ഷാരൂഖ്. ക്രിക്കറ്റ് അസോസിയേഷന് ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് തനിക്ക് പ്രശ്നമില്ലെന്നും താന്‍ മദ്യപിച്ചിരുന്നില്ലെന്നും ഷാരൂഖ് വ്യക്തമാക്കി. ഇന്നലെ വാങ്കഡേ സ്റ്റേഡിയത്തില്‍ നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെയാണ് സംഭവം. മത്സരത്തില്‍ കൊല്‍ക്കത്ത ജയിച്ചതോടെ കിംഗ് ഖാന് ആവേശത്തിലായി. ആവേശഭരിതനായ ഖാന് ഗ്രൗണ്ടിലേയ്ക്ക് ഇറങ്ങാന്‍ ശ്രമിച്ചതോടെ സുരക്ഷാഉദ്യോഗസ്ഥര്‍ തടഞ്ഞതാണ് രംഗം വഷളാകാന്‍ കാരണം.
English Summery
Mumbai: Giving an explanation as to why he lost his cool Wednesday night at the Wankhede stadium, Shah Rukh Khan spoke to the media for the first time after the actor got into scuffle with the MCA officials.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.