Championship | ആവേശമായി സംസ്ഥാന ആട്യാ പാട്യാ ചാംപ്യന്‍ഷിപ്; കോഴിക്കോടും തൃശൂരും ചാംപ്യന്മാര്‍

 


കോഴിക്കോട് : (www.kvartha.com) 19-ാമത് സംസ്ഥാന സബ് ജൂനിയര്‍ ആട്യാ പാട്യാ ചാംപ്യന്‍ഷിപ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ചാംപ്യന്മാരായി. ആണ്‍കുട്ടികളില്‍ രണ്ടും മൂന്നും കോഴിക്കോടും മലപ്പുറവും, പെണ്‍കുട്ടികളില്‍ മലപ്പുറവും തൃശൂരും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

Championship | ആവേശമായി സംസ്ഥാന ആട്യാ പാട്യാ ചാംപ്യന്‍ഷിപ്; കോഴിക്കോടും തൃശൂരും ചാംപ്യന്മാര്‍

കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗവും ആട്യ പാട്യ സംസ്ഥാന പ്രസിഡന്റുമായ ടി എം അബ്ദുര്‍ റഹ് മാന്‍ വിജയികള്‍ക്ക് ട്രോഫ്രികളും സര്‍ടിഫികറ്റുകളും സമ്മാനിച്ചു. ആട്യ പാട്യ അസോസിയേഷന്‍ സംസ്ഥാന സെക്രടറി ജോസ് ജോസഫ് അധ്യക്ഷത വഹിച്ചു. 


Championship | ആവേശമായി സംസ്ഥാന ആട്യാ പാട്യാ ചാംപ്യന്‍ഷിപ്; കോഴിക്കോടും തൃശൂരും ചാംപ്യന്മാര്‍

ടെന്നീസ് വോളിബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വി പി അബ്ദുല്‍ കരീം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങളായ സി ടി ഇല്യാസ്, വി കെ കബീര്‍ എന്നിവര്‍ സംസാരിച്ചു. വി സദേഷ് സ്വാഗതവും വി പി ശ്രിജിലേഷ് നന്ദിയും പറഞ്ഞു. 14 ജില്ലകളില്‍ നിന്നായി 300 ഓളം കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുത്തു.

Keywords:  State Atya Patya Championship; Kozhikode and Thrissur are champions, Kozhikode, News, Sports, Winner, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia