Volley Logo released | സംസ്ഥാന സീനിയര്‍ വോളി: ലോഗോ പ്രകാശനം ചെയ്തു

 


കണ്ണൂര്‍: (www.kvartha.com) സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയര്‍ പുരുഷ, വനിത വോളിബോള്‍ ചാംപ്യന്‍ഷിപിന്റെ ലോഗോ പ്രകാശനം ചെയ്തു.

Volley Logo released | സംസ്ഥാന സീനിയര്‍ വോളി: ലോഗോ പ്രകാശനം ചെയ്തു

ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ജിമ്മി ജോര്‍ജ് അകാദമി ചെയര്‍മാനും ജിമ്മി ജോര്‍ജിന്റെ സഹോദരനുമായ സെബാസ്റ്റ്യന്‍ ജോര്‍ജിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

സംസ്ഥാന വോളിബോള്‍ ഓര്‍ഗനൈസേഷന്‍ സെക്രടറി ഡോ. പി പി വിനീഷ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രടറി ഷിനിത് പാട്യം, സംസ്ഥാന വോളി ടെക്‌നികല്‍ കമറ്റി കണ്‍വീനര്‍ എം രവീന്ദ്രന്‍, ശമീര്‍ ഊര്‍പള്ളി എന്നിവര്‍ പങ്കെടുത്തു.

ജുലൈ 16 മുതല്‍ 19 വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ചാംപ്യന്‍ഷിപ് അരങ്ങേറുക.

Keywords: State Senior Volley: Logo, Kannur, News, Sports, Released, District Collector, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia