State Volley | സംസ്ഥാന വോളി: ഇരട്ടക്കിരീട തിളക്കത്തില്‍ അനന്തപുരി

 


കണ്ണൂര്‍: (www.kvartha.com) മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മികച്ച സ്മാഷുകളും ബ്ലോകുകളും സര്‍വിസുകളുമായി തിരുവനന്തപുരം പുരുഷ, വനിതാ ടീമുകള്‍ കളംവാണപ്പോള്‍ സംസ്ഥാന വോളിയില്‍ ഇരട്ട കിരീടത്തോടെ തിരുവനന്തപുരം ടീം മിന്നും വിജയം നേടി.

കലാശപോരാട്ടമായ ചൊവ്വാഴ്ച വൈകുന്നേരം ആദ്യമിറങ്ങിയ തിരുവനന്തപുരം വനിതാ ടീം മലപ്പുറത്തെയാണ് തോല്‍പിച്ചത്. ആദ്യസെറ്റില്‍ തന്നെ തങ്ങളുടെ കളിമികവ് പുറത്തെടുക്കാന്‍ അനന്തപുരിയില്‍ നിന്നെത്തിയ വനിതകള്‍ക്ക് കഴിഞ്ഞു.

State Volley | സംസ്ഥാന വോളി: ഇരട്ടക്കിരീട തിളക്കത്തില്‍ അനന്തപുരി

മികച്ച സ്മാഷുകളും ത്രില്ലടിപ്പിക്കുന്ന ബ്ലോകുകളും പിഴവില്ലാത്ത സര്‍വീസുമായി ഇവര്‍ കളംനിറഞ്ഞു കളിച്ചപ്പോള്‍ മലപ്പുറം ടീമിന് പ്രതിരോധ വ്യൂഹം ചമയ്ക്കാനും രണ്ടാംസെറ്റില്‍ കടന്നാക്രമിച്ചു പോയന്റ് നിലകൂട്ടാനും കഴിഞ്ഞപ്പോള്‍ മത്സരം ആവേശകരമായി.

ഗാലറികളില്‍ തടിച്ചുകൂടിയ ആരാധകര്‍ ഇരുടീമുകള്‍ക്കുമായി ആര്‍പ്പുവിളിച്ചപ്പോള്‍ കളിക്കളത്തില്‍ തീപാറും സ്മാഷുകള്‍ പിറന്നു. എന്നാല്‍ മലപ്പുറമുയര്‍ത്തിയ പ്രതിരോധ കോട്ട തകര്‍ത്ത് എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ നേടി തിരുവനന്തപുരം കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

State Volley | സംസ്ഥാന വോളി: ഇരട്ടക്കിരീട തിളക്കത്തില്‍ അനന്തപുരി

പുരുഷ വിഭാഗത്തിലും കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്കാണ് തിരുവനന്തപുരം പരാജയപ്പെടുത്തിയത്. വനിതാവിഭാഗം ലൂസേഴ്‌സ് ഫൈനലില്‍ കോഴിക്കോടിനെ എതിരില്ലാത്ത മൂന്ന് സെറ്റുകള്‍ക്ക് പത്തനംതിട്ടയും പുരുഷവിഭഗത്തില്‍ തൃശൂര്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് എറണാകുളത്തെയും തോല്‍പിച്ച് മൂന്നാംസ്ഥാനം നേടി.

വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ ഉപഹാരം നല്‍കി. ഇന്‍ഡ്യന്‍ വോളിബോള്‍ താരങ്ങളായ മനു ജോസഫ്, മിനിമോള്‍ എബ്രഹാം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.

State Volley | സംസ്ഥാന വോളി: ഇരട്ടക്കിരീട തിളക്കത്തില്‍ അനന്തപുരി

Keywords:  State Volley: Thiruvananthapuram in double crown glory, Kannur, News, Thiruvananthapuram, Malappuram, Winner, Sports, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia