ബ്രോഡ് കലക്കി, ഇംഗ്ലണ്ട് ആസ്ത്രേലിയയെ ചുരുട്ടിക്കെട്ടി

 


നോട്ടിങ്ഹാം: (www.kvartha.com 7.8.2015) ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് മത്സരത്തിലെ ആദ്യ ഇന്നിമ്ഗിസില്‍  ഇംഗ്ലണ്ട് ആസ്‌ത്രേലിയയെ ചുരുട്ടിക്കെട്ടി. ബ്രോഡിന് റെക്കോര്‍ഡ് നേട്ടം. ഒറ്റയാള്‍ പോരാട്ടത്തിന്റെ വിജയമാണ് നോട്ടിങ്ഹാമിലെ ട്രെന്‍ഡ് ബ്രിഡ്ജില്‍ വ്യാഴാഴ്ച കണ്ടത്. ഇംഗ്ലണ്ടിന്റെ സ്റ്റിയുവര്‍ട്ട് ബ്രോഡാണ് എട്ടു വിക്കറ്റ് തൂത്തുവാരിയത്. ആദ്യ ഇന്നിങ്‌സില്‍ 60 റണ്‍സിന്  ഓസ്‌ട്രേലിയ പുറത്താവുകയായിരുന്നു.13 റണ്‍സെടുത്ത ജോണ്‍സണാണ് ഓസ്‌ട്രേലിയയുടെ ടോപ്പ് സ്‌കോറര്‍.

ആഷസ് ചരിത്രത്തിലെ മിനുന്ന പ്രകടനങ്ങള്‍ നടത്തിയവരുടെ പേരുകള്‍ക്കൊപ്പം ബ്രോഡിന്റെ പേരും എഴുതിചേര്‍ക്കപ്പെട്ടിരിക്കുകയാണ്. തന്റെ ആദ്യ അഞ്ച് ഓവറില്‍ തന്നെ ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റാണ് ബ്രോഡ് പിഴുതെടുത്തത്. ടെസ്റ്റില്‍ വേഗത്തില്‍ അഞ്ചു വിക്കെറ്റെടുത്തുവെന്ന റെക്കോര്‍ഡിട്ട ബ്രോഡ് 300 വിക്കറ്റെടുത്ത അഞ്ചാമത്തെ ഇംഗ്ലണ്ട് താരവുമായി. ഓസിസിന്റെ ചരിത്രത്തില്‍ ഏഴാമത്തെ കുറഞ്ഞ സ്‌കോറും 1948ന് ശേഷമുള്ള ആഷസ് പരമ്പരയിലെ ഏറ്റവുംകുറഞ്ഞ സ്‌കോറുമാണ് ഇത്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് നാണക്കേടിന്റെ ദിനംകൂടിയായി.
ബ്രോഡ് കലക്കി, ഇംഗ്ലണ്ട് ആസ്ത്രേലിയയെ ചുരുട്ടിക്കെട്ടി

Keywords: Broad, Bowler, England, 8 wickets, Australia.  Ashes 2015, Australia's tour of England, England-Australia Test series, Ashes Test series 2015, Stuart Broad, Johnson, Adam Voge.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia