ഡെല്‍ഹി: (www.kvartha.com 27.03.2014) ഐ പി എല്‍ ക്രിക്കറ്റില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ബിസിസിഐയോടു സുപ്രീം കോടതി നിര്‍ദേശിച്ചു.
ക്രിക്കറ്റില്‍ ഒത്തുകളി, വാതുവയ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേസിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ബിസിസിഐ പ്രസിഡന്റ് പദവിയില്‍ നിന്നും മാറി നില്‍ക്കാന്‍ തയാറാണെന്ന് ബി സി സി ഐ പ്രസിഡന്റ് എന്‍. ശ്രീനിവാസന്‍ കോടതിയെ അറിയിച്ചു.
ശ്രീനിവാസനെ പദവിയില്‍ നിന്നും ഒഴിവാക്കി പകരം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസ്‌കറെ നിയമിക്കണമെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു. ചെന്നൈ ടീമിന്റെ ഉടമയായ ഇന്ത്യ സിമന്റ്‌സ് കമ്പനിയുടെ ഭാരവാഹികളെയും ബിസിസിഐയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കോടതി നിര്‍ദേശിച്ചു. ഇന്ത്യ സിമന്റ്‌സ് കമ്പനിയുടെ മേധാവിയാണു ശ്രീനിവാസന്‍. ടീം ഇന്ത്യയുടെ നായകന്‍ എം.എസ്. ധോണി കമ്പനിയുടെ വൈസ് പ്രസിഡന്റാണ്.
ആരോപണത്തിന് വിധേയരായവര്‍ അന്വേഷണം നടക്കുന്ന അവസരത്തില്‍ ഐ പി എല്ലില്‍ തുടരുന്നത് അന്വേഷണത്തെ ബാധിക്കുമെന്നതിനാലാണ് ടീമുകളെ സസ്‌പെന്‍ഡ് ചെയ്യാന്‍ സുപ്രീം കോടതി ശുപാര്‍ശ ചെയ്തത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.
Keywords: Supreme Court: Chennai and Rajasthan will not be allowed to participate in IPL-7, In a sensational twist to the IPL, Gavaskar, Cricket in India, Rajasthan Royals, BCCI, seventh season, IPL betting and match-fixing scandal

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.