ICC Rankings | ഐസിസി ടി20 റാങ്കിംഗിൽ സൂര്യകുമാർ യാദവ് ഒന്നാമത്; പിന്നിലാക്കിയത് പാകിസ്താൻ താരത്തെ; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇൻഡ്യൻ കളിക്കാരൻ
Nov 2, 2022, 20:46 IST
ന്യൂഡെൽഹി: (www.kvartha.com) ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിങ്ങിൽ ഇൻഡ്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ് ഒന്നാമത്. പാകിസ്‌താന്റെ മുഹമ്മദ് റിസ്‌വാനെയാണ് പിന്നിലാക്കിയത്. പുതിയ റാങ്കിങ്ങിൽ 863 റേറ്റിംഗ് പോയിന്റുകളാണ് സൂര്യകുമാറിനുള്ളത്. റിസ്‌വാന് 842 റേറ്റിംഗ് പോയിന്റുണ്ട്. 21 പോയിന്റ് ലീഡാണ് സൂര്യകുമാറിനുള്ളത്.
ടി20 റാങ്കിങ്ങിൽ ഒന്നാം റാങ്കിലെത്തുന്ന 23-ാം ബാറ്റ്സ്മാനാണ് സൂര്യകുമാർ. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഇൻഡ്യൻ താരവുമാണ് അദ്ദേഹം. ഇതിനുമുമ്പ്, 2014 സെപ്തംബർ മുതൽ 2017 ഡിസംബർ വരെയുള്ള 1013 ദിവസങ്ങളിൽ വിരാട് കോഹ്‌ലി ഒന്നാം റാങ്കിലുണ്ടായിരുന്നു. 2014 സെപ്റ്റംബറിൽ 897 റേറ്റിംഗ് പോയിന്റുകളാണ് കോഹ്ലി നേടിയത്.
ഈ വർഷം ടി20യിൽ മികച്ച ഫോമിലാണ് സൂര്യകുമാർ. 2022ൽ ഇതുവരെ 27 മത്സരങ്ങളിൽ നിന്ന് 41.95 ശരാശരിയിലും 183.80 സ്‌ട്രൈക് റേറ്റിലും 965 റൺസ് അദ്ദേഹം നേടിയിട്ടുണ്ട്. ഈ വർഷം അന്താരാഷ്ട്ര ടി20യിൽ ഒരു സെഞ്ചുറിയും എട്ട് അർധസെഞ്ചുറികളും സൂര്യകുമാർ അടിച്ചു. ഇൻഗ്ലണ്ടിനെതിരെ 117 റൺസാണ് താരം നേടിയത്.
റാങ്ക് പട്ടിക
(താരം, മത്സരങ്ങൾ, റൺ)
1. സൂര്യകുമാർ യാദവ് (IND) 27 - 965
2. മുഹമ്മദ് റിസ്വാൻ (PAK) 21 - 888
3. സിക്കന്ദർ റാസ (ZIM) 23 - 701
4. വിരാട് കോഹ്ലി (IND) 18 - 664
5. പാത്തും നിശങ്ക (SL) 23 - 646
6. ഗ്ലെൻ ഫിലിപ്സ് (NZ) 17 - 627
Keywords: India, News, New Delhi, Sports, Cricket, ICC-T20-World-Cup, Ranking, Player, Pakistan, Suryakumar Yadav tops ICC T20I batter rankings
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.