ധാക്ക: ട്വന്റി ട്വന്റി ലോകകപ്പിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ പാകിസ്ഥാന് ബംഗ്ലാദേശിനെ നേരിടും. ജയിക്കുകയാണെങ്കില്‍ പാകിസ്ഥാന് സെമി പ്രതീക്ഷകള്‍ നിലനിർത്താം. എന്നാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ ബംഗ്ലാദേശ്, നാട്ടുകാരുടെ മുന്നില്‍ ഒരു കളിയെങ്കിലും ജയിക്കണമെന്ന വാശിയിലാണ്. കഴിഞ്ഞ ഏഷ്യാ കപ്പിലും സൂപ്പര്‍ 10 മത്സരങ്ങളിലും ഒരു വിജയം പോലും നേടാൻ കഴിയാതിരുന്ന ബംഗ്ലാദേശിന് പാകിസ്ഥാനെതിരെയുള്ള മത്സരം അഭിമാന പ്രശ്നമാണ്.
എന്നാല്‍ ബംഗ്ലാദേശിനെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കാനായിരിക്കും പാകിസ്ഥാന്റെ ശ്രമം. മുന്‍ മത്സരങ്ങളിലേതുപോലെ സ്പിന്‍ ഡിപ്പാര്‍ട്ടമെന്റ് തന്നെയായിരിക്കും പാകിസ്ഥാന്റെ വജ്രായുധം. ഇന്ത്യയോട് ഏഴ് വിക്കറ്റിന് തോറ്റെങ്കിലും കരുത്തരായ ഓസ്ട്രേലിയയെ 16റണ്‍സിന് കീഴടക്കിയ പാകിസ്ഥാന് നിര ആത്മവിശ്വാസത്തിലാണ്. എന്നാല്‍ ബാറ്റിംഗില്‍ ആരും സ്ഥിരത പുലര്‍ത്താത്തതാണ് പാകിസ്ഥാന് ക്യാപ്ടന് മുഹമ്മദ് ഹഫീസിന് തലവേദന സൃഷ്ട്ടിക്കുന്ന ഘടകം.
ഓപ്പണര്‍മാര്‍ പുറത്തുപോയാല്‍ ഉടന്‍ ചീട്ടുകൊട്ടാരം പോലെ പാകിസ്ഥാന് മധ്യനിര തകര്‍ന്നടിയാറാണ് പതിവ്. മുന്‍ ക്യാപ്ടന് ഷാഹീദ് അഫ്രീദി വരുന്നതും പോകുന്നതും ആരും അറിയാറില്ല. പിന്നെ അല്പമെങ്കിലും പാകിസ്ഥാന് ബാറ്റിംഗില്‍ ആശ്വാസം നല്‍കുന്നത് അക്മല്‍ ബ്രദേഴ്സിന്റെ ബാറ്റിംഗാണ്. കഴിഞ്ഞ മത്സരത്തില്‍ ഓസ്ട്രേലിയക്കെതിരെ ഉമ്മര്‍ അക്മല്‍ നേടിയ 94 റണ്‍സായിരുന്നു പാക് ബാറ്റിംഗിന്റെ നെടുംതൂണ്. എങ്കിലും ആരോട് തോല്‍ക്കാനും ആരേയം തോല്‍പ്പിക്കാനും കഴിവുള്ള ഇരുടീമും മൈതാനത്ത് ഇറങ്ങുന്പോള്‍ നല്ല ഒരു ട്വന്റി20 മത്സരമാകും കാണികള്‍ക്ക്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Keywords: Cricket, Sports, Entertainment, Pakistan, 20-20 World Cup, Against Bangladesh, Shahid Afridi, Hope with Akmal Brothers, Group B

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.