Shoaib Akhtar | ഇന്‍ഡ്യ അത്ര നല്ല ടീം ഒന്നുമല്ല; അടുത്തയാഴ്ച സെമി ഫൈനല്‍ ഘട്ടത്തില്‍ പുറത്താകുമെന്ന് മുന്‍ പാക് താരം ശുഐബ് അക്തര്‍

 


ഇസ്ലാമാബാദ്: (www.kvartha.com) ട്വന്റി 20 ലോക കപില്‍ വ്യാഴാഴ്ച സിംബാബ് വെയോട് പരാജയപ്പെട്ടതിനു പിന്നാലെ പാകിസ്താന്‍ ടീമിനും മാനേജ്മെന്റിനുമെതിരെ രാജ്യത്തു നിന്ന് കടുത്ത വിമര്‍ശനം ഉയര്‍ന്നു വരികയാണ്. 

Shoaib Akhtar | ഇന്‍ഡ്യ അത്ര നല്ല ടീം ഒന്നുമല്ല; അടുത്തയാഴ്ച സെമി ഫൈനല്‍ ഘട്ടത്തില്‍ പുറത്താകുമെന്ന് മുന്‍ പാക് താരം ശുഐബ് അക്തര്‍

ഇപ്പോഴിതാ പാകിസ്താന്‍ പുറത്താകലിന്റെ വക്കിലെത്തിയതിന്റെ നിരാശ ടീം ഇന്‍ഡ്യയോട് തീര്‍ക്കുകയാണ് മുന്‍ പാക് താരം ശുഐബ് അക്തര്‍. ഇന്‍ഡ്യ അത്ര നല്ല ടീം ഒന്നുമല്ലെന്നും അടുത്തയാഴ്ച സെമി ഫൈനല്‍ ഘട്ടത്തില്‍ ഇന്‍ഡ്യ പുറത്താകുമെന്നുമാണ് അക്തര്‍ പറഞ്ഞത്.

പാക് തോല്‍വിയുടെ നിരാശ പങ്കുവെച്ച് തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തര്‍ ഇന്‍ഡ്യയ്‌ക്കെതിരെ തിരിഞ്ഞത്.

'ഇത് (പാക് തോല്‍വി) ശരിക്കും നിരാശാജനകമാണ്. പാകിസ്താന്‍ ഈ ആഴ്ച തന്നെ നാട്ടിലേക്ക് മടങ്ങുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു. സെമി ഫൈനല്‍ കളിച്ച് ഇന്‍ഡ്യയും നാട്ടിലേക്ക് മടങ്ങും. അവരും അത്ര മികച്ച ടീം ഒന്നുമല്ല' - അക്തര്‍ പറഞ്ഞു.

സിംബാബ്വെയ്ക്കെതിരായ പാകിസ്താന്റെ തോല്‍വിയില്‍ ക്യാപ്റ്റന്‍ ബാബര്‍ അസം മുതല്‍ പാക് ക്രികറ്റ് ബോര്‍ഡിനെ വരെ അക്തര്‍ വിമര്‍ശിച്ചു. യോഗ്യതയില്ലാത്ത കളിക്കാരെ വരെ ബോര്‍ഡ് ടീമിലെടുത്തുവെന്നും അക്തര്‍ കുറ്റപ്പെടുത്തി. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ സിംബാബ് വെയോട് ഒരു റണിനാണ് പാകിസ്താന്‍ തോറ്റത്. ആദ്യ മത്സരത്തില്‍ ഇന്‍ഡ്യയോടും തോറ്റതോടെ പാകിസ്താന്റെ സെമി പ്രതീക്ഷ അനിശ്ചിതത്വത്തിലാണ്. ഇന്‍ഡ്യയും ദക്ഷിണാഫ്രികയുമാണ് ഗ്രൂപില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍.

എന്നാല്‍ സെമിയില്‍ തോറ്റ് ഇന്‍ഡ്യ നാട്ടിലേക്ക് തിരിക്കുമെന്ന അക്തറിന്റെ അഭിപ്രായപ്രകടനത്തിനെതിരെ ഇന്‍ഡ്യന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയിട്ടുണ്ട്.

Keywords: T20 World Cup 2022: Shoaib Akhtar makes explosive statement against Team India, Islamabad, News, Sports, Cricket, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia