World Cup | ട്വന്റി20 ലോകകപ്: ബംഗ്ലാദേശിനെ കീഴടക്കി ഇൻഡ്യ സെമിക്ക് അരികെ; ജയം 5 റൺസിന്; ആവേശകരമായ മത്സരത്തിൽ കടുവകൾ പൊരുതി തോറ്റു

 


സിഡ്‌നി: (www.kvartha.com) ബംഗ്ലാദേശിനെ അഞ്ച് റൺസിന് തോൽപിച്ച് ഇൻഡ്യ ട്വന്റി 20 ലോക കപിന്റെ സെമി സാധ്യത സജീവമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇൻഡ്യ 20 ഓവറിൽ ആറ് വികറ്റ് നഷ്ടത്തിൽ 184 റൺസെടുത്തു. മഴയെ വന്നതോടെ  മത്സരം നിര്‍ത്തിവെക്കേണ്ടി വന്നതിനെ തുടർന്ന് ബംഗ്ലാദേശിന്റെ വിജയലക്ഷ്യം 16 ഓവറില്‍ 151 റണ്‍സായി പുതുക്കി നിശ്ചയിച്ചു. എന്നാൽ ബംഗ്ലാദേശിന് ആറ് വികറ്റ് നഷ്ടത്തിൽ 145 റൺസ്‌ നേടാൻ മാത്രമാണ് കഴിഞ്ഞത്. 
  
World Cup | ട്വന്റി20 ലോകകപ്: ബംഗ്ലാദേശിനെ കീഴടക്കി ഇൻഡ്യ സെമിക്ക് അരികെ; ജയം 5 റൺസിന്; ആവേശകരമായ മത്സരത്തിൽ കടുവകൾ പൊരുതി തോറ്റു

ഇൻഡ്യക്കായി വിരാട് കോഹ്ലി പുറത്താകാതെ 64 റൺസെടുത്തു. 44 പന്തിൽ എട്ട് ബൗണ്ടറിയും ഒരു സിക്‌സറും അടങ്ങിയതായിരുന്നു കോഹ്‌ലിയുടെ ഇനിങ്‌സ്. ഫോമിലേക്ക് തിരിച്ചെത്തിയ കെഎൽ രാഹുൽ 32 പന്തിൽ 50 റൺസ് നേടി. സൂര്യകുമാർ യാദവ് 16 പന്തിൽ 30 റൺസെടുത്തു. ഏഴ് റൺസ് വീതം നേടിയ ദിനേശ് കാർതികും അക്ഷർ പട്ടേലും വേഗത്തിൽ പവലിയനിലേക്ക് മടങ്ങി. ഹാർദിക് പാണ്ഡ്യ അഞ്ചും രോഹിത് ശർമ രണ്ടും റൺസെടുത്തു. രവിചന്ദ്രൻ അശ്വിൻ ആറു പന്തിൽ 13 റൺസുമായി പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഹസൻ മഹമൂദ് മൂന്ന് വികറ്റും ശാകിബ് അൽ ഹസൻ രണ്ട് വികറ്റും വീഴ്ത്തി.

ബംഗ്ലാദേശ് ഓപണര്‍ ലിറ്റണ്‍ ദാസിന്റെ വെടിക്കെട്ട് പ്രകടനത്തിൽ ബംഗ്ലാദേശ് തുടക്കത്തില്‍ മികച്ച സ്‌കോർ നേടി. 21 പന്തില്‍ താരം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. എന്നാൽ മഴയ്ക്ക് ശേഷം മഴയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോൾ ഇൻഡ്യ മുന്നേറ്റം നടത്തി. എട്ടാം ഓവറിലെ രണ്ടാം പന്തിൽ ലിറ്റൺ ദാസിനെ നേരിട്ടുള്ള ത്രോയിൽ കെഎൽ രാഹുൽ റണ്ണൗട്ടാക്കി. 27 പന്തിൽ 60 റൺസാണ് ലിറ്റൺ നേടിയത്. ശേഷം വന്നവർക്കൊന്നും മികച്ച പ്രകടനം നടത്താനായില്ലെങ്കിലും അവസാന ഓവറുകളിൽ കടുവകൾ മികച്ച പോരാട്ടമാണ് കാഴ്ചവെച്ചത്.

Keywords:  Australia, International, News, Top-Headlines, Sports, Cricket, Bangladesh, India, Indian Team, Virat Kohli, Rohit Sharma,  T20 World Cup: India beats Bangladesh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia