ടി20 ലോകകപിലെ ഇൻഡ്യ- പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24ന്; ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ മത്സരങ്ങൾ

 


ന്യൂഡെൽഹി: (www.kvartha.com 05.08.2021) ക്രികെറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ടി20 ലോകകപിലെ ഇൻഡ്യ- പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24ന്. ദുബൈ ഇന്റനാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ് ഘട്ടത്തില്‍ തന്നെ ഇൻഡ്യ- പാകിസ്ഥാന്‍ മത്സരം നടക്കുന്നത് ആരാധകർക്ക് ആവേശം പകരും . ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും അടങ്ങുന്ന ഗ്രൂപ് രണ്ടിലാണ് ഇൻഡ്യയും പാകിസ്ഥാനും.

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യുഎഇയിലും ഒമാനിലുമായി നാല് വേദികളിലായാണ് മത്സരം.
ഇൻഡ്യയിൽ നടക്കാനിരുന്ന ടി20 ലോകകപ് കോവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റുകയായിരുന്നു.

ടി20 ലോകകപിലെ ഇൻഡ്യ- പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24ന്; ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ മത്സരങ്ങൾ

2016ന് ശേഷം ഇതാദ്യമായാണ് ടി20 ലോകകപ് നടക്കുന്നത്. അന്ന് ഇൻഗ്ലഡിനെ തോല്‍പിച്ച് വിന്‍ഡീസ് കിരീടം ചൂടുകയായിരുന്നു. വെസ്റ്റ് ഇന്‍ഡീസ്, ഇൻഗ്ലഡ്, ദക്ഷിണാഫ്രിക, ഓസ്ട്രേലിയ എന്നിവര്‍ ഗ്രൂപ് ഒന്നിലാണ്. 12 ടീമുകളാണ് പ്രാഥമിക റൗൻഡില്‍ മാറ്റുരയ്ക്കുക. യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപുകളിലായി കളിപ്പിക്കും.

Keywords:  News, New Delhi, Sports, Cricket, India, Pakistan, Indian Team, World Cup, T20 World Cup, T20 World Cup | India to face Pakistan on October 24: Report.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia