ന്യൂഡല്‍ഹി: സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ട സമയം അതിക്രമിച്ചുവെന്ന് പാകിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍. സച്ചിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ നേരത്തേ തന്നെ വിരമിക്കുമായിരുന്നു. കരിയറിന്റെ ഉയര്‍ച്ചയില്‍ നില്‍ക്കുമ്പോള്‍ വിരമിച്ചാല്‍ മാത്രമേ ഒരു കളിക്കാരന്റെ സംഭാവനകള്‍ ഓര്‍മിക്കപ്പെടൂയെന്നും ഇമ്രാന്‍ പറഞ്ഞു
ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ സച്ചിന്‍ വിരമിക്കേണ്ടതായിരുന്നു. സച്ചിന് പന്തുകള്‍ തിരിച്ചറിയാന്‍ സാധിക്കുന്നില്ല. ഇത് സച്ചിന്റെ ഫുട്‌വര്‍ക്കിനെ ബാധിക്കുന്നു. നല്ലകാലത്ത് വിരമിച്ച് സുനില്‍ ഗാവസ്‌കര്‍ സച്ചിന് ഉത്തമമായ മാതൃക കാണിച്ചിട്ടുണ്ടെന്നും ഇമ്രാന്‍ പറഞ്ഞു. ന്യൂസിലന്‍ഡിനെതിരേയുളള സച്ചിന്റെ മോശം പ്രകടനം വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചതിനു പിന്നാലെയാണ് ഇമ്രാന്‍ ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയത്.
SUMMARY: Legendary Pakistan captain Imran Khan has advised India's batting great Sachin Tendulkar not be at the mercy of the selectors and asked him to quit international cricket on a high.
key words: Legendary Pakistan captain, Imran Khan, batting great, Sachin Tendulkar , international cricket, Tendulkar, retirement ,cricket , batting maestro, Imran , Sachin
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.