Stadium | തലശേരി വിആര്‍ കൃഷ്ണയ്യര്‍ മെമോറിയല്‍ സ്റ്റേഡിയം കായിക മന്ത്രി നാടിന് സമര്‍പിച്ചു

 


തലശേരി: (www.kvartha.com) നഗരസഭാ സ്റ്റേഡിയം ഉത്സവാന്തരീക്ഷത്തില്‍ നാടിന് സമര്‍പിച്ചു. പ്രൈമറി വിദ്യാലയങ്ങളില്‍ സ്പോര്‍ട്സ് പാഠ്യവിഷയമാക്കുമെന്ന് കായികമന്ത്രി വി അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടന വേളയില്‍ പറഞ്ഞു. തലശ്ശേരി ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ മെമോറിയല്‍ മുനിസിപല്‍ സ്റ്റേഡിയത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.1500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് ആറ് വര്‍ഷത്തിനകം കേരളത്തില്‍ കായിക മേഖലയില്‍ നടപ്പിലാക്കിയതെന്ന് മന്ത്രി പറഞ്ഞു.
                   
Stadium | തലശേരി വിആര്‍ കൃഷ്ണയ്യര്‍ മെമോറിയല്‍ സ്റ്റേഡിയം കായിക മന്ത്രി നാടിന് സമര്‍പിച്ചു

സ്വകാര്യ മൂലധനം സ്വികരിച്ച് 45000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ പങ്കാളിത്തത്തോടെ കായിക മേഖലയില്‍ നടക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിലെ പോലെ വലിയ കായിക ഇവന്റുകള്‍ സംസ്ഥാനത്ത് നടപിലാക്കാന്‍ കഴിയും. എല്ലാ പഞ്ചായത്തുകളിലും കളിക്കളം ഒരുക്കും. 75 കോടി രൂപ ചിലവില്‍ കണ്ണൂരില്‍ അന്താരാഷ്ട്ര യോഗകേന്ദ്രം ആരംഭിക്കും. മൂന്ന് വര്‍ഷത്തിനകം പൂര്‍ത്തികരിക്കും. തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ കായിക സര്‍ടിഫികറ്റ് വിതരണം ഓണ്‍ലൈനാക്കി മാറ്റും. സ്പീകര്‍ ആവശ്യപെട്ട പ്രകാരം തലശേരിയില്‍ ജിംനേഷ്യം സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

തലശേരി ഗുണ്ടര്‍ട്ട് റോഡിലെ 6.2 ഏകര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന 222 വര്‍ഷം പഴക്കമുള്ള സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലാണ് നവീകരിച്ചത്. ഇതിനായി കിഫ്ബി 13 കോടി രൂപ അനുവദിച്ചിരുന്നു.
എട്ട് ലൈനോട് കൂടിയ 400 മീറ്റര്‍ സിന്തറ്റിക് ട്രാക്, ബാസ്‌കറ്റ് ബോള്‍, ഫുട്‌ബോള്‍ കോര്‍ടുകള്‍, 8000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറി, കളിക്കാര്‍ക്ക് വസ്ത്രം മാറാനുള്ള നാല് മുറികള്‍, 250 പേരെ വീതം ഉള്‍ക്കൊളളുന്ന പാര്‍ടി, മീറ്റിംഗ് ഹോളുകള്‍, പൊതുജനങ്ങള്‍ക്കുള്ള ശുചിമുറികള്‍, വി ഐ പി ലോഞ്ച്, മീഡിയ റൂം, കളിക്കാര്‍ക്കുള്ള മുറികള്‍, ഓഫീസ് മുറി എന്നിവയാണ് സ്റ്റേഡിയത്തിലുള്ളത്. കായിക വകുപ്പിന് കീഴിലെ സ്‌പോര്‍ട്‌സ് കേരള ഫൗന്‍ഡേഷനാണ് നടത്തിപ്പ് ചുമതല.

തലശേരി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയാല്‍ സ്പീകര്‍ അഡ്വ. എഎന്‍ ശംസീര്‍ അധ്യക്ഷത വഹിച്ചു. കോടിയേരി ബാലകൃഷ്ണന്റെ ആഗ്രഹപ്രകാരമാണ് തലശേരി സ്റ്റേഡിയത്തിന് ജസ്റ്റിസ് കൃഷ്ണയ്യരുടെ പേര് നല്‍കിയതെന്ന് സ്പീകര്‍ പറഞ്ഞു. തലശേരി നഗരത്തെ കുറിച്ച് കോടിയേരി കണ്ട സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പരിശ്രമമാണ് താന്‍ ഉള്‍പെടെയുള്ളവര്‍ നടത്തുന്നത്. തലശേരിയുടെ പുരോഗതിക്ക് കക്ഷിരാഷ്ട്രീയത്തിനതീതമായ ഒത്തൊരുമ ഉണ്ടാകണമെന്നും സ്പീകര്‍ ആവശ്യപ്പെട്ടു.

കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ എസ് പ്രേംകൃഷ്ണന്‍ റിപോര്‍ട് അവതരിപ്പിച്ചു. നഗരസഭാ അധ്യക്ഷ ജമുനാറാണി ടീച്ചര്‍ സ്വാഗതം പറഞ്ഞു. ഉപാധ്യക്ഷന്‍ വാഴയില്‍ ശശി, സബ് കലക്ടര്‍ സന്ദീപ് കുമാര്‍, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡണ്ട് ഒ കെ വിനീഷ്, കോഴിക്കോട് കായിക യുവജനകാര്യ വകുപ്പ് ഡെപ്യൂടി ഡയറക്ടര്‍ ടി ആര്‍ ജയചന്ദ്രന്‍, എ പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords:  Latest-News, Kerala, Kannur, Top-Headlines, Sports, Inauguration, Thalassery, Thalassery VR Krishnaiyar Memorial Stadium, Thalassery VR Krishnaiyar Memorial Stadium inaugurated.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia