മുംബൈ: (www.kvartha.com 19.01.2020) മാരത്തോണില്‍ പങ്കെടുക്കുന്നതിനിടെ ഗജാനന്‍ മല്‍ജാല്‍കറെന്ന 64കാരന്‍ ഹൃദയസ്തംഭനം മൂലം മരിച്ചു. ഞായറാഴ്ച പുലര്‍ച്ച ആരംഭിച്ച 17-ാമത് ടാറ്റാ മുംബൈ മാരത്തോണില്‍ പങ്കെടുക്കുന്നതിനിടെയാണ് മരിച്ചത്.
മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തിലാണ് ഗജാനന്‍ മാരത്തോണില്‍ പങ്കെടുത്തത്. നാലുകിലോമീറ്റര്‍ ദൂരം പിന്നിട്ടതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഗജാനനെ കൂടാതെ മാരത്തോണിനിടെ ഏഴുപേര്‍ക്ക് കൂടി ഹൃദയസ്തംഭനം അനുഭവപ്പെട്ടതായും അവരെല്ലാവരും ചികിത്സയിലാണെന്നും ബോംബെ ഹോസ്പിറ്റല്‍ പി.ആര്‍.ഒ. റിപ്പോര്‍ട്ട് ചെയ്തു.
55,000ല്‍ അധികം ആളുകളാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്. ഫുള്‍ മാരത്തോണ്‍, ഹാഫ് മാരത്തോണ്‍, പത്തുകിലോ മീറ്റര്‍ ഓട്ടം, മുംബെ എലൈറ്റ് റണ്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍നിന്ന് രാവിലെ 5.15നാണ് ഫുള്‍ മാരത്തോണ്‍ ആരംഭിച്ചത്. ഹാഫ് മാരത്തോണ്‍ വര്‍ളിയില്‍ നിന്നു ആരംഭിച്ചു. ആസാദ് മൈതാനിയിലാണ് മാരത്തോണ്‍ അവസാനിക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
മുതിര്‍ന്ന പൗരന്മാരുടെ വിഭാഗത്തിലാണ് ഗജാനന്‍ മാരത്തോണില്‍ പങ്കെടുത്തത്. നാലുകിലോമീറ്റര്‍ ദൂരം പിന്നിട്ടതിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഗജാനനെ കൂടാതെ മാരത്തോണിനിടെ ഏഴുപേര്‍ക്ക് കൂടി ഹൃദയസ്തംഭനം അനുഭവപ്പെട്ടതായും അവരെല്ലാവരും ചികിത്സയിലാണെന്നും ബോംബെ ഹോസ്പിറ്റല്‍ പി.ആര്‍.ഒ. റിപ്പോര്‍ട്ട് ചെയ്തു.
55,000ല്‍ അധികം ആളുകളാണ് മാരത്തോണില്‍ പങ്കെടുക്കുന്നത്. ഫുള്‍ മാരത്തോണ്‍, ഹാഫ് മാരത്തോണ്‍, പത്തുകിലോ മീറ്റര്‍ ഓട്ടം, മുംബെ എലൈറ്റ് റണ്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങള്‍ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസില്‍നിന്ന് രാവിലെ 5.15നാണ് ഫുള്‍ മാരത്തോണ്‍ ആരംഭിച്ചത്. ഹാഫ് മാരത്തോണ്‍ വര്‍ളിയില്‍ നിന്നു ആരംഭിച്ചു. ആസാദ് മൈതാനിയിലാണ് മാരത്തോണ്‍ അവസാനിക്കുക.
Keywords: News, National, India, Mumbai, Sports, Dies, Hospital, The 64-Year-Old Participated in the Marathon and Died of a Heart Attack
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.