തിരുവനന്തപുരം: പ്രായത്തട്ടിപ്പിന് പിടിക്കപ്പെട്ട എറണാകുളത്തിന്റെ മൂന്ന് താരങ്ങളെ അയോഗ്യരാക്കി. കോതമംഗലം സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ മുഹമ്മദ് സഹിനൂര്‍ മാര്‍ ബേസിലിന്റെ ലെനിന്‍ ജോസ്, ഷാലു പ്രഹ്ലാദന്‍ എന്നിവരെയാണ് അയോഗ്യരാക്കിയത്. മുഹമ്മദ് സഹിനൂര്‍ ഇരട്ട സ്വര്‍ണം നേടിയിരുന്നു. ലെനിന്‍ ജോസഫ് ഹൈജമ്പില്‍ സ്വര്‍ണവും ഷോട്ട് പുട്ടില്‍ വെങ്കലവും നേടിയിരുന്നു. ഷാലു പ്രഹ്ലാദന്‍ വെള്ളിമെഡലിന് അവകാശിയായിരുന്നു. ഇവരുടെ മെഡലുകളും പോയിന്റുകളും നഷ്ടമാവും. ഇവര്‍ അയോഗ്യരായതോടെ എറണാകുളം ജില്ലക്ക് 32 പോയിന്റ് നഷ്ടമാകും.
സെന്റ് ജോര്‍ജ് സ്‌കൂളിലെ മുഹമ്മദ് സാഹിന്നൂര്‍ എന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ മത്സരിച്ച വിദ്യാര്‍ത്ഥിക്കെതിരെ മാര്‍ ബേസില്‍ സ്‌കൂള്‍ അധികൃതരാണ് പരാതി നല്‍കിയത്. ജനന സര്‍ട്ടിഫിക്കറ്റില്‍ കൃത്രിമം കാണിച്ചെന്ന് ആരോപിച്ചായിരുന്നു പരാതി. തുടര്‍ന്ന് സെന്റ് ജോര്‍ജ്ജ് സ്‌കൂളിലെ താരങ്ങള്‍ക്കെതിരെ മാര്‍ബേസില്‍ അധികൃതര്‍ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. ഈ പരാതിയിന്മേലാണ് ലെനിന്‍ ജോസഫ്, ഷാലു പ്രഹ്‌ളാദന്‍ എന്നിവര്‍ അയോഗ്യരായത്.
മണിപ്പൂര്‍ സ്വദേശിയായ മുഹമ്മദ് സഹിന്നൂര്‍ സബ് ജൂനിയര്‍ വിഭാഗത്തിന്റെ നൂറ് മീറ്ററില്‍ മികച്ച പ്രകടനത്തോടെ ഒന്നാമതെത്തിയിരുന്നു. നൂറ് മീറ്റര്‍ ഹഡില്‍സിലായിരുന്നു മുഹമ്മദ് സഹിന്നൂര്‍ രണ്ടാം സ്വര്‍ണ്ണം നേടിയത്. നൂറ് മീറ്റര്‍ റിലേയില്‍ അവസാന ലാപ്പ് ഓടിയതും മുഹമ്മദ് സഹിന്നൂരായിരുന്നു.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ കായികമേള അധികൃതര്‍ അന്വേഷിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തുകയായിരുന്നു. മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തിലാണ് പ്രായതട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയത്.
Key Words: Kothamangalam Schools, P U Chithra, Shershad , Shilda, Fastest, Kerala state athletic Meet, Thiruvananthapuram, Palakkad, Leads, Junior, Boys, Girls, Gold Medal, University stadium.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.