ഒളിംപിക്‌സ് റദ്ദാക്കില്ല, കോവിഡ് ചട്ടം കര്‍ശനമായി നടപ്പാക്കുമെന്ന് ഐഒസി; ചില മത്സരങ്ങള്‍ ആരംഭിച്ചു.
Jul 21, 2021, 12:00 IST
ടോക്യോ: (www.kvartha.com 21.07.2021) ഒളിംപിക്‌സ് റദ്ദാക്കില്ലെന്ന് ഇന്റര്‍നാഷണല്‍ ഒളിംപിക് കമിറ്റി അറിയിച്ചു. ചെഫ് ഡി മിഷനുമാരുടെ യോഗത്തിലാണ് ഇതേകുറിച്ചുള്ള തീരുമാനമെടുത്തത്. കോവിഡ് ചട്ടം കര്‍ശനമായി നടപ്പാക്കുമെന്നും, കടുത്ത നിയന്ത്രണങ്ങളോടെയായിരിക്കും ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുകയെന്നും ഐഒസി അറിയിച്ചു. ഒരു രാജ്യത്ത് നിന്ന് ആറ് ഒഫീഷ്യല്‍സിന് മാത്രമാണ് അനുമതി.
നേരത്തെ, ഗെയിംസ് വിലേജില്‍ കോവിഡ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. താരങ്ങള്‍ സുരക്ഷിതമല്ലെന്നായിരുന്നു വാദം. അതേസമയം, ഒളിംപിക്‌സിന് വെള്ളിയാഴ്ചയാണ് ഔദ്യോഗിക തുടക്കമാവുന്നതെങ്കിലും ചില മത്സരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
നേരത്തെ, ഗെയിംസ് വിലേജില്‍ കോവിഡ് ബാധയുണ്ടായതിനെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആവശ്യമുയര്‍ന്നിരുന്നു. താരങ്ങള്‍ സുരക്ഷിതമല്ലെന്നായിരുന്നു വാദം. അതേസമയം, ഒളിംപിക്‌സിന് വെള്ളിയാഴ്ചയാണ് ഔദ്യോഗിക തുടക്കമാവുന്നതെങ്കിലും ചില മത്സരങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
സോഫ്റ്റ്‌ബോള്‍ മത്സരങ്ങള്‍ക്കാണ് ബുധനാഴ്ച തുടക്കമായത്. ആതിഥേയരായ ജപാന്‍ സോഫ്റ്റ്‌ബോളിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. 8-1നായിരുന്നു ജയം. മറ്റൊരു മത്സരത്തില്‍ യുഎസ് 2-0 ത്തിന് ഇറ്റലിയെ തോല്‍പ്പിച്ചു. വനിതാ ഫുട്‌ബോളില്‍ ബ്രസീല്‍, അമേരിക, ചൈന, ബ്രിടണ്‍, നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ ടീമുകള്‍ക്ക് ബുധനാഴ്ച മത്സരമുണ്ട്.
ബ്രസീലിന് ചൈനയും, അമേരികയ്ക്ക് സ്വീഡനുമാണ് എതിരാളികള്‍. നാല് തവണ ചാംപ്യന്‍മാരായ അമേരിക മേഗന്‍ റപിനോ, കാര്‍ലി ലോയ്ഡ്, അലക്‌സ് മോര്‍ഗന്‍ തുടങ്ങിയ താരങ്ങളെ ഇത്തവണ അണി നിരത്തുന്നുണ്ട്.
Keywords: News, Tokyo-Olympics-2021, Tokyo, Olympics, World, Sports, COVID-19, Tokyo 2020, Tokyo 2020 chief Muto doesn't rule out cancelling Games.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.