ഒളിംപിക്‌സ് ഗുസ്‌തിയില്‍ ഇന്ത്യക്ക് നിരാശയോടെ തുടക്കം; സോനം മാലികിന് ആദ്യ റൗൻഡില്‍ അപ്രതീക്ഷിത തോല്‍വി

 


ടോക്യോ: (www.kvartha.com 03.08.2021) ഒളിംപിക്‌സ് ഗുസ്‌തിയില്‍ ഇൻഡ്യക്ക് നിരാശ. വനിതകളുടെ 62 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ 19 വയസുകാരി സോനം മാലികിന് ആദ്യ റൗൻഡില്‍ അപ്രതീക്ഷിത തോല്‍വി. ഏഷ്യന്‍‍ ചാമ്പ്യന്‍ഷിപില്‍ വെള്ളി മെഡല്‍ ജേതാവായിട്ടുള്ള മംഗോളിയന്‍ താരം ബൊലോർത്തുയ ഖുറേൽഖുവാണ് സോനത്തെ നിരാശപെടുത്തിയത്.

മത്സരത്തില്‍ ഭൂരിഭാഗം സമയവും മുന്‍തൂക്കം സോനത്തിനായിരുന്നു. ഇരുവരും 2-2ന്‍റെ തുല്യതയില്‍ മത്സരം അവസാനിപ്പിച്ചെങ്കിലും അവസാന മിനുറ്റിലെ മുന്നേറ്റം മംഗോളിയൻ താരത്തിന്റെ വിജയമുറപ്പികയായിരുന്നു.

ഒളിംപിക്‌സ് ഗുസ്‌തിയില്‍ ഇന്ത്യക്ക് നിരാശയോടെ തുടക്കം; സോനം മാലികിന് ആദ്യ റൗൻഡില്‍ അപ്രതീക്ഷിത തോല്‍വി

എന്നാൽ മംഗോളിയന്‍ താരം തൊട്ടടുത്ത റൗൻഡിൽ പുറത്തായതോടെ സോനത്തിന്‍റെ വെങ്കല മെഡൽ സാധ്യതയും അവസാനിച്ചു. മംഗോളിയന്‍ താരം ഫൈനലില്‍ എത്തിയിരുന്നെങ്കിൽ സോനത്തിന് റെപഷാ റൗൻഡിൽ കളിക്കാമായിരുന്നു. റിയോയിലെ വെങ്കല മെഡൽ ജേതാവ് സാക്ഷി മാലികിനെ തോൽപിച്ചാണ് സോനം ടോക്യോ ഒളിംപിക്‌സിന് യോഗ്യത നേടിയത്.

Keywords:  News, Tokyo-Olympics-2021, Tokyo, Sports, Wrestling, Japan, Tokyo 2020, Wrestler Sonam Malik, Repechage, Tokyo 2020: Wrestler Sonam Malik exits Olympics after losing chance to compete for bronze in Repechage.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia