ഒളിംപിക്‌സില്‍ ഇന്‍ഡ്യക്ക് മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടി; ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധു ക്വാര്‍ടറിലെത്തി

 



ടോക്യോ: (www.kvartha.com 29.07.2021) ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്‍ഡ്യയുടെ മെഡല്‍ പ്രതീക്ഷയ്ക്ക് കൂടുതല്‍ മിഴിവേകി പി വി സിന്ധു ക്വാര്‍ടറില്‍. ഡെന്മാര്‍ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ക്വാര്‍ടറില്‍ ഉറപ്പിച്ചത്. സ്‌കോര്‍: 21-15, 21-13. മത്സരം 41 മിനിറ്റിനുള്ളിലാണ് സിന്ധു സ്വന്തമാക്കിയത്. ഇതോടെ റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവായ സിന്ധു, ടോകിയോയിലും മെഡല്‍ നേട്ടത്തിന് കൂടുതല്‍ അടുത്തെത്തി.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഈ മത്സരത്തിനു മുന്‍പ് ബ്ലിക്‌ഫെല്‍ഡിനെതിരെ 41ന്റെ മുന്‍തൂക്കമുണ്ടായിരുന്ന സിന്ധു, ഈ വിജയത്തോടെ 51ന്റെ ലീഡെടുത്തു. ക്വാര്‍ടറില്‍ ആതിഥേയരായ ജപാന്റെ അകാനെ യമാഗുചി സിന്ധുവിന്റെ എതിരാളിയായി എത്താനും വഴിതെളിഞ്ഞു. ഇനി നടക്കുന്ന പ്രീക്വാര്‍ടര്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ കിം ഗാ ഉനെതിരെ വിജയിച്ചാല്‍ ക്വാര്‍ടറില്‍ യമാഗുചി- സിന്ധു പോരാട്ടം കാണാം.

ഒളിംപിക്‌സില്‍ ഇന്‍ഡ്യക്ക് മറ്റൊരു മെഡല്‍ പ്രതീക്ഷ കൂടി; ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി വി സിന്ധു ക്വാര്‍ടറിലെത്തി


ബ്ലിക്‌ഫെല്‍ഡിനെതിരെ ആദ്യ സെറ്റില്‍ 20ന് പിന്നിലായ ശേഷം തിരിച്ചടിച്ച സിന്ധു, ആധികാരിക പ്രകടനത്തോടെയാണ് ആദ്യ സെറ്റ് സ്വന്തമാക്കിയത്. ആദ്യ സെറ്റില്‍ 116 എന്ന നിലയില്‍ സിന്ധു ലീഡ് ചെയ്യവെ എതിരാളി രണ്ടു പോയിന്റ് അടുത്തു വരെ എത്തിയെങ്കിലും, പിന്നീട് തുടര്‍ച്ചയായി ആറു പോയിന്റ് നേടി സിന്ധു സെറ്റ് ഉറപ്പിച്ചു. 22 മിനിറ്റിനുള്ളില്‍ 2215നാണ് സിന്ധു ആദ്യ സെറ്റ് നേടിയത്. രണ്ടാം സെറ്റില്‍ തുടക്കം മുതലേ ആധിപത്യം പുലര്‍ത്തിയ സിന്ധു, ബ്ലിക്‌ഫെല്‍ഡിന് തിരിച്ചുവരവിന് അവസരം നല്‍കിയില്ല. സെറ്റ് പാതിവഴി പിന്നിടുമ്പോള്‍ സിന്ധുവിന് അഞ്ച് പോയിന്റിന്റെ ലീഡുണ്ടായിരുന്നു.

നേരത്തെ, ഹോങ്കോങ് താരം യീ ങാന്‍ ചുവെങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് വീഴ്ത്തിയാണ് സിന്ധു പ്രീക്വാര്‍ടറില്‍ കടന്നത്. 219, 2116 എന്ന സ്‌കോറിനാണ് സിന്ധുവിന്റെ വിജയം. 2016 റിയോ ഒളിംപിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് സിന്ധു.

Keywords:  News, World, International, Tokyo, Olympics, Tokyo-Olympics-2021, Sports, Trending, Tokyo Olympics 2020: Superb Sindhu enters quarterfinals
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia