ആഘോഷത്തിമർപിൽ രാജ്യം; ടോക്യോ ഒളിംപിക്‌സ് പുരുഷ ഹോകിയിലെ വെങ്കല മെഡല്‍ നേട്ടത്തിൽ നൃത്തമാടി ഇൻഡ്യൻ താരത്തിന്റെ നാട് - വിഡിയോ

 


ഇംഫാല്‍: (www.kvartha.com 05.08.2021) ടോക്യോ ഒളിംപിക്‌സ് പുരുഷ ഹോകിയിലെ വെങ്കല മെഡല്‍ നേട്ടത്തില്‍ ആഘോഷനൃത്തമാടി രാജ്യം. അതിശക്തരായ ജര്‍മനിയെ തറപറ്റിച്ചാണ് നീണ്ട 41 വര്‍ഷത്തെ കിരീട വരള്‍ചയ്‌ക്ക് അവസാനമായത്.

വിജയത്തിന് പിന്നാലെ ഇൻഡ്യന്‍ താരം നിലകാന്ത ശര്‍മയുടെ കുടുംബാഗങ്ങളും അയല്‍ക്കാരും മണിപ്പൂരിലെ ഇംഫാലില്‍ മെഡല്‍ നേട്ടം ആഘോഷിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം.

താളമേളങ്ങളുമായി വിജയനൃത്തമാടുകയാണ് നിലകാന്ത ശര്‍മയുടെ നാടാകെ. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്.

വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4 നാണ് ഇൻഡ്യന്‍ പുരുഷ ടീം തോൽപിച്ചത്. 1980 ന് ശേഷം ഇതാദ്യമായാണ് ഹോകിയില്‍ ഇൻഡ്യ ഒളിംപിക് മെഡല്‍ നേടുന്നത്. ഒരുവേള 1-3 ന് പിന്നില്‍ നിന്ന ഇൻഡ്യ അതിശക്തമായ തിരിച്ചുവരവില്‍ മെഡല്‍ സ്വന്തമാക്കുകയിരുന്നു.

ഇൻഡ്യ വെങ്കലം നേടുന്നതില്‍ നിര്‍ണായകമായത് അവസാന നിമിഷത്തിലെ പെനാല്‍റ്റി കോര്‍ണറിലടക്കം മലയാളി ഗോളി പിആര്‍ ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു.

ആഘോഷത്തിമർപിൽ രാജ്യം; ടോക്യോ ഒളിംപിക്‌സ് പുരുഷ ഹോകിയിലെ വെങ്കല മെഡല്‍ നേട്ടത്തിൽ നൃത്തമാടി ഇൻഡ്യൻ താരത്തിന്റെ നാട് - വിഡിയോ

ടോക്യോ ഒളിംപിക്‌സില്‍ ഇൻഡ്യയുടെ അഞ്ചാം മെഡലാണിത്. ഒളിംപിക്‌സ് ഹോകിയില്‍ രാജ്യം 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. പി ആര്‍ ശ്രീജേഷിലൂടെ ഒളിംപിക് പോഡിയത്തില്‍ വീണ്ടുമൊരു മലയാളിയുടെ സാന്നിധ്യം അറിയാക്കാനുമായി. 1972ല്‍ മാനുവേല്‍ ഫ്രെഡറിക്‌സ് വെങ്കലം നേടിയിരുന്നു.


Keywords:  News, Tokyo-Olympics-2021, Tokyo, Olympics, Hockey, Indian, Indian Team, Germany, Japan, World, Sports, Tokyo Olympics: Friends, families celebrate as India beat Germany in hockey, win bronze.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia