നാണക്കേടിന്റെ 4 പതിറ്റാണ്ടിന് ശേഷം ഹോകിയില്‍ തകര്‍പന്‍ വിജയത്തോടെ ഇന്‍ഡ്യന്‍ ടീം ടോകിയോ ഒളിംപിക്‌സ് സെമി ഫൈനലില്‍; വീഴ്ത്തിയത് ശക്തരായ ബ്രിടനെ
Aug 1, 2021, 19:57 IST
ടോക്യോ: (www.kvartha.com 01.08.2021) ശക്തരായ ബ്രിടനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് വീഴ്ത്തി ഹോകിയില്‍ തകര്‍പന്‍ വിജയത്തോടെ ഇന്‍ഡ്യന്‍ ടീം ടോകിയോ ഒളിംപിക്‌സ് സെമി ഫൈനലില്‍. നാണക്കേടിന്റെ നാലു പതിറ്റാണ്ടിന് ശേഷമാണ് ഇന്‍ഡ്യന്‍ ടീം ഒളിംപിക്‌സ് സെമിയില്‍ എത്തുന്നത്. അഞ്ച് പതിറ്റാണ്ടിനിടെ ഒളിംപിക് ഹോകിയില്‍ എട്ടു സ്വര്‍ണം. അടുത്ത നാലു പതിറ്റാണ്ടില്‍ മെഡല്‍ പട്ടികയില്‍ പോലും ഇടമില്ല!
അങ്ങനെ നാണക്കേടിന്റെ നാലു പതിറ്റാണ്ടിനു ശേഷം ഒളിംപിക് ഹോകിയില്‍ ഇന്‍ഡ്യന്‍ ടീം തിരിച്ചുവരവു ലക്ഷ്യമിടുന്ന കാഴ്ചയാണ് കണ്ടത്. ഇന്‍ഡ്യന്‍ ജഴ്‌സിയില്‍ 50-ാം മത്സരത്തിന് ഇറങ്ങിയ ദില്‍പ്രീത് സിങ് (7), ഗുര്‍ജന്ത് സിങ് (16), ഹാര്‍ദിക് സിങ് (57) എന്നിവരാണ് ഇന്‍ഡ്യയ്ക്കായി ലക്ഷ്യം കണ്ടത്. ബ്രിടെന്റെ ആശ്വാസ ഗോള്‍ 45-ാം മിനിറ്റില്‍ സാമുവല്‍ വാര്‍ഡ് നേടി.
മലയാളിയായ ഗോള്‍കീപെര്‍ പി ആര്‍ ശ്രീജേഷിന്റെ തകര്‍പന്‍ സേവുകളാണ് മത്സരത്തില്‍ ഇന്‍ഡ്യയ്ക്ക് തുണയായത്. ചൊവ്വാഴ്ച നടക്കുന്ന സെമി പോരാട്ടത്തില്‍ ബെല്‍ജിയമാണ് ഇന്‍ഡ്യയുടെ എതിരാളി. ക്വാര്‍ടെറില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ബെല്‍ജിയം സ്‌പെയിനെ മറികടന്നത്.
ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയും ജര്‍മനിയും തമ്മിലാണ് രണ്ടാം സെമി. ആവേശകരമായ ക്വാര്‍ടെര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ പെനല്‍റ്റി ഷൂടൗട്ടില്‍ മറികടന്നാണ് ഓസീസ് മുന്നേറിയത്. മുഴുവന്‍ സമയത്ത് ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചു. ഷൂട് ഓഫില്‍ 30നാണ് ഓസീസിന്റെ വിജയം. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീനയെ 31ന് തോല്‍പിച്ചാണ് ജര്‍മനി സെമിയില്‍ കടന്നത്.
നാലു പതിറ്റാണ്ട് പിന്നിട്ട കാത്തിരിപ്പിനുശേഷമാണ് ഇന്‍ഡ്യന്‍ പുരുഷ ഹോകി ടീം ഒളിംപിക്‌സ് സെമിയില്‍ കടക്കുന്നത്. 1984ലെ ലൊസാഞ്ചലസ് ഗെയിംസില്‍ നേടിയ അഞ്ചാം സ്ഥാനമാണ് സമീപകാലത്തെ ഇന്‍ഡ്യന്‍ ടീമിന്റെ ഏറ്റവും മികച്ച പ്രകടനം. ഏറ്റവും ഒടുവില്‍ സെമിയില്‍ കടന്നതും സ്വര്‍ണം നേടിയതും 1980ലെ മോസ്‌കോ ഒളിംപിക്‌സിലും.
ഇത്തവണ ഓസ്‌ട്രേലിയയ്‌ക്കെതിരെ കനത്ത പരാജയം സംഭവിച്ചതൊഴികെ ഭേദപ്പെട്ട പ്രകടനത്തിലൂടെയാണ് ടീം ക്വാര്‍ടെറിനു യോഗ്യത നേടിയത്. തികച്ചും വിപരീത വഴികളിലൂടെയാണ് ഇന്‍ഡ്യയും ബ്രിടനും ക്വാര്‍ടെറിലെത്തിയത്. പൂളിലെ അഞ്ച് മത്സരങ്ങളില്‍ നാലിലും ജയിച്ചാണ് ഇന്‍ഡ്യയുടെ വരവ്. തിരിച്ചടിയായത് ലോക ഒന്നാം നമ്പര്‍ ടീമായ ഓസ്‌ട്രേലിയയ്ക്കെതിരെ വഴങ്ങിയ വന്‍ തോല്‍വി മാത്രം. ഒന്നിനെതിരെ ഏഴു ഗോളുകള്‍ക്കാണ് ഓസ്‌ട്രേലിയ ഇന്‍ഡ്യയെ തകര്‍ത്തത്.
പൂളിലെ അവസാന മത്സരത്തില്‍ ബെല്‍ജിയത്തെ സമനിലയില്‍ തളച്ചാണ് ബ്രിടെന്‍ പൂള്‍ ബിയില്‍ മൂന്നാം സ്ഥാനത്തോടെ ക്വാര്‍ടെറില്‍ കടന്നത്. ആദ്യ നാലു കളികളില്‍ നിന്ന് രണ്ടു വീതം വിജയവും തോല്‍വിയുമായിരുന്നു ബ്രിടന്റെ സമ്പാദ്യം. മൂന്നുതവണ ഒളിംപിക് സ്വര്‍ണം നേടിയിട്ടുള്ള ബ്രിടന്‍ ഏറ്റവും ഒടുവില്‍ വിജയം നേടിയത് 1988ലെ സോള്‍ ഒളിംപിക്‌സിലാണ്.
Keywords: Tokyo Olympics: India beat Great Britain 3-1 to reach semifinals, Tokyo, Tokyo-Olympics-2021, Japan, News, Sports, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.