ഒളിംപിക്‌സ്: ആദ്യശ്രമത്തില്‍ തന്നെ ജാവലിന്‍ ത്രോയില്‍ ഇന്‍ഡ്യയുടെ നീരജ് ചോപ്ര ഫൈനലില്‍

 



ടോക്യോ: (www.kvartha.com 04.08.2021) ടോക്യോ ഒളിംപിക്സില്‍ പുരുഷന്‍മാരുടെ ജാവലിന്‍ ത്രോയില്‍ ഇന്‍ഡ്യയുടെ നീരജ് ചോപ്ര ഫൈനല്‍ യോഗ്യത നേടി. യോഗ്യതാ റൗന്‍ഡിലെ ആദ്യ ശ്രമത്തില്‍ 86.65 മീറ്റര്‍ എറിഞ്ഞാണ് നീരജ് ഫൈനലിലേക്ക് കടന്നത്. 83.50 മീറ്ററായിരുന്നു യോഗ്യത നേടാന്‍ മറികടക്കേണ്ട ദൂരം.

അന്‍ഡര്‍ 20 ലോകചാംപ്യനും ഏഷ്യന്‍ ഗെയിംസിലും ഗോള്‍ഡ് കോസ്റ്റ് കോമണ്‍വെല്‍ത് ഗെയിംസിലും സ്വര്‍ണ മെഡല്‍ ജേതാവുമാണ് നീരജ്. യോഗ്യതാ റൗന്‍ഡില്‍ ഗ്രൂപ് എ മികച്ച ദൂരം നിലവില്‍ നീരജ് ചോപ്രയുടെതാണ്.

ഒളിംപിക്‌സ്: ആദ്യശ്രമത്തില്‍ തന്നെ ജാവലിന്‍ ത്രോയില്‍ ഇന്‍ഡ്യയുടെ നീരജ് ചോപ്ര ഫൈനലില്‍


ആദ്യശ്രമത്തില്‍ തന്നെ യോഗ്യതാ മാര്‍ക്ക് കടന്ന് ഫൈനലില്‍ കടന്ന മറ്റൊരു താരം ഫിന്‍ലാന്‍ഡിന്റെ ലാസി എറ്റലാറ്റലോ ആണ്. പുരുഷന്മാരുടെ ജാവലിന്‍ ത്രോ ഫൈനല്‍ ഓഗസ്റ്റ് ഏഴിന് നടക്കും.വനിതകളുടെ ജാവലിന്‍ ത്രോ ഇനത്തില്‍ ഇന്‍ഡ്യയുടെ അന്നു റാണി കഴിഞ്ഞ ദിവസം ഫൈനല്‍ റൗന്‍ഡില്‍ കടക്കാതെ പുറത്തായിരുന്നു.

Keywords:  News, World, International, Tokyo, Tokyo-Olympics-2021, Trending, Sports, Player, Tokyo Olympics: Neeraj Chopra Qualifies For Men's Javelin Throw Final In First Attempt
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia