'ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണ്, ടീം നന്നായി പൊരുതി'; ടോക്യോ ഒളിംപിക്‌സിൽ പുരുഷ ഹോകി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

 


ടോക്യോ: (www.kvartha.com 03.08.2021) ഒളിംപിക്‌സ് പുരുഷ ഹോകി സെമിയില്‍ നിലവിലെ ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയത്തോട് തോല്‍വി ഏറ്റുവാങ്ങിയ ഇൻഡ്യന്‍ ടീമിന് ആശ്വാസ വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 'ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണ്. ടീം നന്നായി പൊരുതി. വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നു. ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നു' പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലോക ചാമ്പ്യന്‍മാരായ ബെല്‍ജിയം ഇൻഡ്യയെ തോല്‍പിച്ചത്. ബെല്‍ജിയത്തിനായി ഹെന്‍ഡ്രിക്‌സ് ഹാട്രിക് നേടി. മത്സരത്തിന്‍റെ ആദ്യ ക്വാര്‍ടറില്‍ തന്നെ മൂന്ന് ഗോളുകള്‍ അടിച്ചു. രണ്ടാം മിനുറ്റില്‍ ഫാനി ലുയ്‌പെര്‍ട് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഏഴാം മിനുറ്റില്‍ ഹര്‍മന്‍പ്രീതിലൂടെയും എട്ടാം മിനുറ്റില്‍ മന്ദീപിലൂടേയും ഇൻഡ്യ ലീഡ് പിടിച്ചു. ടോക്യോയില്‍ ഹര്‍മന്‍പ്രീതിന്‍റെ അഞ്ചാം ഗോളായിരുന്നു അത്. എന്നാല്‍ രണ്ടാം ക്വാര്‍ടറില്‍ പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഹെന്‍‌ഡ്രിക്‌സ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചു. ഇതോടെ സ്‌കോര്‍-2-2.

'ജയവും തോല്‍വിയും ജീവിതത്തിന്‍റെ ഭാഗമാണ്, ടീം നന്നായി പൊരുതി'; ടോക്യോ ഒളിംപിക്‌സിൽ പുരുഷ ഹോകി ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി

അവസാന ക്വാര്‍ടറില്‍ മൂന്ന് ഗോളുകളുമായി ബെല്‍ജിയം ഇൻഡ്യയെ അനായാസം കീഴടക്കി. ഇരട്ട ഗോളുമായി ഹെന്‍ഡ്രിക്‌സ് ബെല്‍ജിയത്തെ 4-2ന് മുന്നിലെത്തിച്ചു.

ഹെന്‍ഡ്രിക്‌സ് ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു. ഇതോടെ ടൂര്‍ണമെന്‍റില്‍ താരത്തിന് 14 ഗോളുകളായി. ഒടുവില്‍ ഡൊമിനിക്വേയും ലക്ഷ്യം കണ്ടതോടെ 5-2ന് ബെല്‍ജിയം വിജയിക്കുകയായിരുന്നു.

ഇനി ഇൻഡ്യയ്ക്ക് ലൂസേഴ്‌സ് ഫൈനലാണ് അവശേഷിക്കുന്നത്. ഓസ്‌ട്രേലിയ-ജര്‍മനി സെമിയില്‍ തോല്‍ക്കുന്നവരുമായാണ് പോരാട്ടം.


Keywords:  News, Tokyo-Olympics-2021, Tokyo, Sports, Japan, Narendra Modi, Prime Minister, India, National, Men's Hockey Team Captain, Men's Hockey Team, Tokyo Olympics: PM Modi Dials Men's Hockey Team Captain, Avers 'India Proud Of Players'.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia