Memorable matches | ഏഷ്യാ കപ്: ഏറ്റവും അവിസ്മരണീയമായ 4 ഇന്‍ഡ്യ-പാകിസ്താന്‍ പോരാട്ടങ്ങള്‍
Aug 21, 2022, 14:44 IST
ന്യൂഡെല്‍ഹി: (www.kvartha.com) ഏഷ്യാ കപില്‍ ഇന്‍ഡ്യയും പാകിസ്താനും വീണ്ടും ഏറ്റുമുട്ടും. ഷെഡ്യൂള്‍ പ്രകാരം ഓഗസ്റ്റ് 28 ന് ദുബൈയിലാണ് മത്സരം. 1984 ന് ശേഷം ഏഷ്യാ കപില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള 15-ാമത്തെ മത്സരമാണിത്. ഇന്‍ഡ്യയും പാകിസ്താനും ആകെ 14 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ഇന്‍ഡ്യ എട്ട് മത്സരങ്ങള്‍ ജയിച്ചപ്പോള്‍ അഞ്ച് കളികളില്‍ പാകിസ്താന്‍ വിജയിച്ചു. 1997ല്‍ മഴ മൂലം മത്സരം ഉപേക്ഷിച്ചു. ചിരവൈരികളായ ഇരു ടീമുകളും അടുത്ത കാലത്ത് നേരിട്ട മികച്ച നാല് മത്സരങ്ങള്‍ പരിശോധിക്കാം.
2018: ഇന്‍ഡ്യ പാകിസ്താനെ എട്ട് വികറ്റിന് തോല്‍പിച്ചു:
2018ല്‍ ഗ്രൂപ് എയില്‍ ദുബൈയില്‍ നടന്ന മത്സരത്തില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള ടീം പാകിസ്താനെതിരെ എട്ട് വികറ്റിന്റെ മികച്ച വിജയം നേടി. മത്സരത്തില്‍ കേദാര്‍ ജാദവും ഭുവനേശ്വര്‍ കുമാറും മൂന്ന് വികറ്റ് വീതം വീഴ്ത്തിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന് 162 റണ്‍സ് മാത്രമേ നേടാനായുള്ളൂ. രോഹിത് ശര്‍മയുടെ 52 റണ്‍സും ശിഖര്‍ ധവാന്റെ 46 റണ്‍സുമാണ് ഇന്‍ഡ്യയെ അനായാസ ജയത്തിലേക്ക് നയിച്ചത്.
2016: ഇന്‍ഡ്യ പാകിസ്താനെ അഞ്ച് വികറ്റിന് തോല്‍പിച്ചു:
2016ല്‍ പാകിസ്താനെതിരായ മത്സരത്തില്‍ 27 പന്തുകള്‍ ബാക്കി നില്‍ക്കെ അഞ്ച് വികറ്റിന് ഇന്‍ഡ്യ വിജയിച്ചു. ഓപണര്‍മാരായ രോഹിത് ശര്‍മയെയും അജിങ്ക്യ രഹാനെയെയും ആദ്യം പുറത്താക്കിയെങ്കിലും ശേഷം വിരാട് കോഹ്ലിയുടെ 51 പന്തില്‍ 49 റണ്‍സാണ് ഇന്‍ഡ്യയെ വിജയത്തിലേക്ക് നയിച്ചത്. മിര്‍പൂരില്‍ നടന്ന ടൂര്‍ണമെന്റിന്റെ ടി20 ഫോര്‍മാറ്റില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 83 റണ്‍സിന് പുറത്തായി.
2012: ഇന്‍ഡ്യ പാകിസ്താനെ ആറ് വികറ്റിന് തോല്‍പിച്ചു:
ബംഗ്ലാദേശില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ ആറ് വികറ്റിനാണ് ഇന്‍ഡ്യ തകര്‍ത്തത്. വിരാട് കോഹ്ലിയുടെ 148 പന്തില്‍ 183 റണ്‍സ്, ഏകദിനത്തിലെ ഏറ്റവും മികച്ച സ്‌കോര്‍, പാകിസ്താന്‍ നേടിയ 329 റണ്‍സ് പിന്തുടരാന്‍ ഇന്‍ഡ്യയെ സഹായിച്ചു. പാകിസ്താന്റെ മുഹമ്മദ് ഹഫീസും നാസിര്‍ ജംശീദും സെഞ്ച്വറി നേടിയപ്പോള്‍ കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്‍ഡ്യയുടെ വിജയത്തിന് സഹായകമായത്. 22 ബൗണ്ടറികളും ഒരു സിക്സും പറത്തി കോഹ്ലി ഇന്‍ഡ്യയെ 13 പന്ത് ബാക്കിനില്‍ക്കെ വിജയത്തിലെത്തിച്ചു.
2010: ഇന്‍ഡ്യ പാകിസ്താനെ മൂന്ന് വികറ്റിന് തോല്‍പിച്ചു:
2010-ലെ ഈ ഇന്‍ഡ്യ-പാകിസ്താന്‍ ഏഷ്യാ കപ് മത്സരം ഹര്‍ഭജന്‍ സിങ്ങും ശുഐബ് അക്തറും തമ്മിലുള്ള ഏറ്റുമുട്ടലിന് ഓര്‍മിക്കപ്പെടുന്നതാണ്. അത് ഒടുവില്‍ ടീമിനെ ആവേശകരമായ വിജയം രേഖപ്പെടുത്താന്‍ സഹായിച്ചു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ബാറ്റ്സ്മാന്‍ സല്‍മാന്‍ ബടിന്റെ 74 റണ്‍സ് സഹായത്തോടെ 267 റണ്‍സ് നേടി. മറുപടിയായി ഗൗതം ഗംഭീറിന്റെ 83, എംഎസ് ധോണിയുടെ 56 റണ്‍സ് ഇന്‍ഡ്യയെ മൂന്ന് വികറ്റിന്റെ വിജയത്തിലേക്ക് നയിച്ചു.
< !- START disable copy paste -->

Keywords: Latest-News, National, Top-Headlines, Asia-Cup, Sports, Cricket, Pakistan, India, History, Indian Team, Runs, Top 4 most memorable India vs Pakistan matches, India vs Pakistan Cricket Matches, India vs Pakistan Matches in Asia Cup History, Top 4 most memorable India vs Pakistan matches in Asia Cup history.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.