നിശാപാര്‍ട്ടിക്കിടെയുണ്ടായ റെയ്ഡില്‍ രണ്ട് ഐപിഎല്‍ താരങ്ങള്‍ പിടിയില്‍
May 21, 2012, 09:56 IST
മുംബൈ: മുംബൈയിലെ നിശാപാര്‍ട്ടിക്കിടെയുണ്ടായ പോലീസ് റെയ്ഡില്‍ രണ്ട് ഐപിഎല്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പിടിയിലായി. പൂനെ വാരിയേഴ്സ് താരങ്ങളായ രാഹുല്‍ ശര്‍മയും വൈന്‍ പര്‍ണലുമാണ് പിടിയിലായത്.
നിരവധി സിനിമാതാരങ്ങളുടെ മക്കളും ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട ചിലരും പോലീസ് പിടിയിലായതായി സൂചനയുണ്ട്. നിശാപാര്‍ട്ടി സംഘടിപ്പിച്ച വിജയ് ഹാന്‍ഡയെ പോലീസ് അറസ്റ്റ് ചെയ്തു. ജൂഹുവിലെ ഓക്ക് വുഡ്സ് ഹോട്ടലിലാണ് റെയ്ഡ് നടത്തിയത്. മയക്കുമരുന്നുകളും റെയ്ഡിനിടെ പോലീസ് പിടിച്ചെടുത്തു. വൈദ്യ പരിശോധനയില്‍ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് തെളിഞ്ഞാല്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു.
Keywords: Mumbai, National, Police, Raid, Arrest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.