Hat-trick | ടി20 ലോകകപ്: ടൂർണമെന്റിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി യുഎഇ ബൗളർ; തിരിച്ചടിയിലും ആശ്വാസ ജയവുമായി ശ്രീലങ്ക; വീഡിയോ കാണാം

 


സിഡ്‌നി: (www.kvartha.com) യുഎഇയുടെ 22 കാരനായ ലെഗ് സ്പിൻ ബൗളർ കാർതിക് മെയ്യപ്പൻ ഈ വർഷത്തെ ടി20 ലോകകപിലെ ആദ്യ ഹാട്രിക് നേടി. ശ്രീലങ്കയ്‌ക്കെതിരായ ഗ്രൂപ് എ മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. ശ്രീലങ്കയുടെ ഇനിംഗ്‌സിന്റെ 15-ാം ഓവറിലായിരുന്നു മാസ്മരിക പ്രകടനം. ടി20 ലോകകപിന്റെ ചരിത്രത്തിലെ അഞ്ചാമത്തെ ഹാട്രികാണിത്. 2007ൽ മുൻ ഓസ്‌ട്രേലിയൻ പേസർ ബ്രെറ്റ് ലീയാണ് ടി20 ലോകകപിലെ ആദ്യ ഹാട്രിക് നേടിയത്.
  
Hat-trick | ടി20 ലോകകപ്: ടൂർണമെന്റിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി യുഎഇ ബൗളർ; തിരിച്ചടിയിലും ആശ്വാസ ജയവുമായി ശ്രീലങ്ക; വീഡിയോ കാണാം

എന്നിരുന്നാലും മത്സരത്തിൽ യുഎഇയെ 79 റൺസിന് പരാജയപ്പെടുത്തി ശ്രീലങ്ക സൂപർ-12 പ്രതീക്ഷകൾ സജീവമാക്കി. ഇരുടീമുകൾക്കും ജയിക്കേണ്ട മത്സരത്തിൽ ടോസ് നേടിയ യുഎഇ ആദ്യം ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ശ്രീലങ്കയുടെ 15-ാം ഓവറിലെ നാലാം പന്തിൽ ഭാനുക രാജപക്‌സെയെ പുറത്താക്കി കാർതിക് മെയ്യപ്പൻ വികറ്റ്‌ വേട്ടയ്ക്ക് തുടക്കമിട്ടു. അടുത്ത പന്തിൽ തന്നെ ചരിത് അശലങ്കയെ മെയ്യപ്പൻ തന്റെ ഇരയാക്കി. അടുത്ത പന്തിൽ പുറത്തായത് ശ്രീലങ്കൻ ക്യാപ്റ്റൻ ദസുൻ ഷനകയായിരുന്നു. മെയ്യപ്പന്റെ ഈ പന്തും ഗൂഗ്ലി ആയിരുന്നു. അത് നേരിടാനാവാതെ ക്യാപ്റ്റൻ ക്ലീൻ ബൗൾഡായി.
കാർതിക് മെയ്യപ്പന് ഇൻഡ്യയുമായി ആഴത്തിലുള്ള ബന്ധമുണ്ട്. ചെന്നൈയിലാണ് ജനനം. തന്റെ നാല് ഓവറിൽ 19 റൺസ് മാത്രമാണ് അദ്ദേഹം വിട്ടുനൽകിയത്. ഒരു സമയത്ത് വലിയ സ്കോറിലേക്ക് നീങ്ങുന്നതായി തോന്നിച്ച ശ്രീലങ്കൻ ടീമിന്റെ ബാറ്റിംഗിന്റെ നട്ടെല്ല് അദ്ദേഹത്തിന് തകർക്കാനായി. എന്നിരുന്നാലും മത്സരത്തിൽ ശ്രീലങ്ക 20 ഓവറിൽ എട്ട് വികറ്റ് നഷ്ടത്തിൽ 152 റൺസെടുത്തപ്പോൾ യുഎഇക്ക് 17.1 ഓവറിൽ 73 റൺസ് നേടാനേ കഴിഞ്ഞുള്ളൂ.
Keywords:  Sidney, Australia, News, Latest-News, Sports, ICC-T20-World-Cup, World Cup, India, Indian Team, Cricket, Record, UAE, Video, Player, UAE's Meiyappan takes first hat-trick of 2022 T20 World Cup.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia