മുംബൈ: (www.kvartha.com 29.04.2021) കോവിഡിന്റെ രണ്ടാം തരംഗം മുന്‍നിര്‍ത്തി കളിക്കാര്‍ക്കൊപ്പം അംപയര്‍മാരും ഐ പി എല്‍ വിടുന്നു. നിതിന്‍ മേനോന്‍, പോള്‍ റെയ്ഫല്‍ എന്നീ അംപയര്‍മാരാണ് ഐ പി എല്‍ വിട്ടത്.
നിതിന്‍ മേനോന്റെ അമ്മയും ഭാര്യയും കോവിഡ് പോസിറ്റിവായതിനെ തുടര്‍ന്നാണ് ഐ പി എല്‍ വിട്ടതെന്ന് ബിസിസിഐ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ ഓസ്ട്രേലിയ റദ്ദാക്കിയേക്കുമെന്ന ഭയം മൂലമാണ് റെയ്ഫല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറുന്നത്.
നേരത്തെ ആന്‍ഡ്ര്യൂ ടൈ, കെയ്ന്‍ റിചാര്‍ഡ്സണ്‍, ആദം സാംപ, ലിയാം ലിവിംഗ്സ്റ്റണ്‍, ആര്‍ അശ്വിന്‍ തുടങ്ങിയവര്‍ ഐ പി എലില്‍ നിന്ന് പിന്മാറിയിരുന്നു.
തന്റെ കുടുംബം നിലവില്‍ കോവിഡ്-19നെതിരെ പോരാട്ടം നടത്തുകയാണെന്നും അവരെ പിന്തുണയ്ക്കാന്‍ ഒരു ബ്രേക് അത്യാവശ്യമായത് കൊണ്ടാണ് പിന്‍മാറ്റമെന്നുമാണ് അശ്വിന്‍ അറിയിച്ചത്.
ചെന്നൈ സൂപെര്‍ കിംഗ്‌സിന്റെ ജോഷ് ഹേസല്‍വുഡ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ജോഷ്വ ഫിലിപെ, സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മിചല്‍ മാര്‍ഷ് എന്നിവര്‍ ടൂര്‍ണമെന്റ് തുടങ്ങും മുന്നേ പിന്‍മാറിയിരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഐ പി എല്‍ സംഘടിപ്പിക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.