Temple | പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ക്രികറ്റ് താരം കെഎല്‍ രാഹുലും ഭാര്യ ആതിയ ഷെട്ടിയും; സന്ദര്‍ശനം ഓസ്‌ട്രേലിയയ്‌ക്കെതിരായ 3-ാം ടെസ്റ്റിനു തൊട്ടുമുന്‍പ്

 


മുംബൈ: (www.kvartha.com) ഉജ്ജയിനിലെ പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ഇന്‍ഡ്യന്‍ ക്രികറ്റ് താരം കെഎല്‍ രാഹുലും ഭാര്യ ആതിയ ഷെട്ടിയും. പരമ്പരാഗത വേഷത്തിലാണ് ഇരുവരും ക്ഷേത്ര ദര്‍ശനം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ജനുവരി 23ന് മുംബൈയില്‍ നടന്ന ചടങ്ങിലാണ് രാഹുലും ആതിയയും വിവാഹിതരായത്.

ഫോം കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന രാഹുല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിനു തൊട്ടുമുന്‍പാണു ക്ഷേത്രത്തിലെത്തിയത്. ആദ്യ രണ്ടു മത്സരങ്ങളിലും നിരാശപ്പെടുത്തിയ രാഹുലിനെ മൂന്നാം ടെസ്റ്റില്‍ കളിപ്പിക്കുമോയെന്ന കാര്യത്തിലും ആശങ്കയുണ്ട്. രാഹുലിന് പകരം ഫോമിലുള്ള യുവതാരം ശുഭ്മന്‍ ഗിലിന് അവസരം ലഭിച്ചേക്കുമെന്നുള്ള റിപോര്‍ടുകളും പുറത്തുവരുന്നുണ്ട്.

Temple | പ്രശസ്തമായ മഹാകാലേശ്വര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ക്രികറ്റ് താരം കെഎല്‍ രാഹുലും ഭാര്യ ആതിയ ഷെട്ടിയും; സന്ദര്‍ശനം ഓസ്‌ട്രേലിയയ്‌ക്കെതിരായ 3-ാം ടെസ്റ്റിനു തൊട്ടുമുന്‍പ്

ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ മാര്‍ച് ഒന്നിനാണു പരമ്പരയിലെ മൂന്നാം ടെസ്റ്റ് ആരംഭിക്കുക. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ രണ്ടു ടെസ്റ്റുകളിലെ മൂന്ന് ഇന്നിങ്‌സുകളില്‍നിന്ന് 38 റണ്‍സ് മാത്രമാണ് രാഹുലിന് നേടാനായത്.

മൂന്നും നാലും ടെസ്റ്റുകള്‍ക്കുള്ള ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ രാഹുലിനെ വൈസ് കാപ്റ്റന്‍ സ്ഥാനത്തുനിന്നു മാറ്റുകയും ചെയ്തു. പകരം ആര്‍ക്കും വൈസ് കാപ്റ്റന്റെ ചുമതല ബിസിസിഐ നല്‍കിയിട്ടില്ല.

Keywords: Under-fire KL Rahul, wife Athiya Shetty visit Mahakaleshwar Temple ahead of Indore Test - watch, Mumbai, News, Visit, Temple, Video, Cricket, Sports, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia