(www.kvartha.com 12.06.2016) കോപ്പ അമേരിക്ക ടൂര്‍ണമെന്റിലെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ പാരഗ്വേയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ആതിഥേയരായ യു എസ് എ ക്വാര്‍ട്ടര്‍ഫൈനലില്‍ കടന്നു. 27 ാം മിനുട്ടില്‍ ഗ്യാസി സാര്‍ഡെസിന്റെ ക്രോസില്‍ നിന്ന് ഡെംസി നേടിയ തകര്‍പ്പന്‍ ഗോളാണ് യു എസ് എയ്ക്ക് വിജയം നല്‍കിയത്. മൂന്നില്‍ രണ്ട് തോല്‍വിയും ഒരു സമനിലയുമായി പാരഗ്വായ് പബുറത്തായി. ആദ്യ മത്സരത്തില്‍ കൊളംബിയയോട് തോല്‍വി വഴങ്ങിയ യു എസ് എ രണ്ടാം മത്സരത്തില്‍ കോസ്റ്ററിക്കയെയും അവസാന മത്സരത്തില്‍ പാരഗ്വേയെയും തോല്‍പിച്ച് ക്വാര്‍ട്ടര്‍ ഉറപ്പിക്കുകയായിരുന്നു.
48 ാം മിനുട്ടില്‍ തന്നെ രണ്ടാം മഞ്ഞക്കാര്‍ഡ് യെഡ്‌ലിന്‍ പുറത്ത് പോയി. പിന്നീട് പത്തുപേരായി ചുരുങ്ങിയിട്ടും പരാഗ്വേയെ തളച്ചിടുന്നതില്‍ ആതിഥേയര്‍ പരാജയപ്പെട്ടില്ല. മത്സരത്തില്‍ യു എസ് എയ്ക്ക് വിജയം നേടുന്നതില്‍ ഗോള്‍ കീപ്പര്‍ ഗുസാന്‍ വലിയ പങ്ക് വഹിച്ചു. ആറോളം അവസരങ്ങളാണ് ഗുസാന്‍ രക്ഷപ്പെടുത്തിയത്.
കോപ്പ അമേരിക്ക: പരാഗ്വേയെ തകര്‍ത്ത് കൊളംബിയയ്ക്ക് രണ്ടാം ജയം
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.