വിക്ടോറിയ അസാരെന്‍കെ സെമി ഫൈനലില്‍

 


വിക്ടോറിയ അസാരെന്‍കെ സെമി ഫൈനലില്‍
ന്യൂയോര്‍ക്ക് : നിലവിലെ ചാമ്പ്യന്‍ സമാന്ത സ്‌റ്റോസറെ തോല്‍പിച്ച് ലോക ഒന്നാം നമ്പര്‍ താരം വിക്ടോറിയ അസാരെന്‍കെ യു എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് സെമി ഫൈനലില്‍ പ്രവേശിച്ചു. ആദ്യമായാണ് അസാരെന്‍കെ യുഎസ് ഓപ്പണ്‍ സെമിയിലെത്തുന്നത്.

6-1, 4-6, 7-6 എന്ന സ്‌കോറിനായിരുന്നു അസാരെന്‍കെയുടെ ജയം. സെമിയിലെത്തിയതോടെ ലോക ഒന്നാം നമ്പര്‍ സ്ഥാനം ഉറപ്പിക്കാനും താരത്തിനായി. യുഎസ് ഓപ്പണ്‍ കിരീടം ആരു നേടിയാലും ബെലാറസ് താരത്തിന് ഒന്നാം സ്ഥാനം ഉറപ്പാണ്.ഫ്രഞ്ച് താരം മരിയന്‍ ബര്‍ത്തോളിയോ റഷ്യയുടെ മരിയ ഷറപ്പോവയോ ആകും സെമിയില്‍ അസാരെന്‍കെ എതിരാളി.

Keywords: Victoria Azarenka, Maria Sharapova, US Open, Tennis, Sports, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia