സ്വന്തം ടീമിന്റെ പതനം കണ്ട ആരാധകരുടെ അവസ്ഥ! ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ തകർന്നതിന് പിന്നാലെ പാകിസ്താൻ ക്രികറ്റ് ബോർഡ് പങ്കുവെച്ച വീഡിയോ വൈറൽ

 


കറാചി: (www.kvartha.com 16.03.2022) പാകിസ്താനെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയ (PAK vs AUS 2nd Test) നിർണായക ലീഡ് നേടി. കറാചിയിൽ നടക്കുന്ന ഈ മത്സരത്തിൽ പാകിസ്താന്റെ ബാറ്റിംഗ് വളരെ മോശമായതിനാൽ ടീമിന് ഒന്നാം ഇനിംഗ്‌സിൽ 148 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ ഇനിംഗ്‌സിൽ ഒമ്പത് വികറ്റിന് 556 റൺസെടുത്ത് ഓസ്‌ട്രേലിയ ശക്തമായ സ്‌കോറിലാണ് ഡിക്ലയർ ചെയ്തത്. ആദ്യ ഇനിംഗ്‌സിൽ പാകിസ്താൻ ബാറ്റിംഗ് തകർച കണ്ട് ക്രികറ്റ് പ്രേമികൾ ഏറെ നിരാശരായി.
                    
സ്വന്തം ടീമിന്റെ പതനം കണ്ട ആരാധകരുടെ അവസ്ഥ! ഓസ്‌ട്രേലിയയ്ക്ക് മുന്നിൽ തകർന്നതിന് പിന്നാലെ പാകിസ്താൻ ക്രികറ്റ് ബോർഡ് പങ്കുവെച്ച വീഡിയോ വൈറൽ

ഇങ്ങനെ തകരുമെന്ന് സ്റ്റേഡിയത്തിലുണ്ടായിരുന്ന കാണികൾക്ക് പോലും അറിയില്ലായിരുന്നു. ആദ്യ രണ്ട് ദിവസം പിച് പെരുമാറിയ രീതിയിൽ ഈ ടെസ്റ്റും സമനിലയാകുമെന്ന് തോന്നിയെങ്കിലും പാകിസ്താൻ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ തന്നെ പിചിന്റെ സ്വഭാവം മാറി. കംഗാരു ടീമിന്റെ മികച്ച ബൗളിങ്ങിന് മുന്നിൽ ആതിഥേയരായ ബാറ്റ്സ്മാൻമാർ കീഴടങ്ങി.
അതിനിടെ പാകിസ്താൻ ക്രികറ്റ് ബോർഡ് (PCB) അതിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഒരു വീഡിയോ പങ്കുവെച്ചു. ഇതിൽ പാകിസ്താന്റെ ക്രികറ്റ് ആരാധകർ നിരാശയിലാണ്. ആരാധകർക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് പിസിബി അടിക്കുറിപ്പ് എഴുതിയിരിക്കുന്നത്. ബാറ്റ്‌സ്‌മാൻമാർ ഒന്നിനുപുറകെ ഒന്നായി പുറത്താകുന്ന രീതി കണ്ട് കടുത്ത നിരാശയിലായ ആരാധകരെ വീഡിയോയിൽ കാണാം. ചില ആരാധകർ തലയിൽ കൈവച്ച് നിൽക്കുന്നതും വീഡിയോയിലുണ്ട്. ഈ വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്.

Keywords:  News, World, Pakistan, Karachi, Video, Viral, Cricket, Fans, Australia, Sports, Runs, Players, Social Media, Twitter, Video shared by Pakistan Cricket Board goes viral.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia