യുക്രേനിയൻ ഫുട്‍ബോൾ താരം പോർചുഗീസ് ലീഗിൽ 62-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി; പിന്നീട് സംഭവിച്ചത്! വീഡിയോ വൈറൽ

 


ലിസ്ബൻ: (www.kvartha.com 01.03.2022) റഷ്യൻ അധിനിവേശത്തിൽ വിറങ്ങലിച്ച് നിൽക്കുന്ന യുക്രൈനിന് കായിക ലോകത്ത് നിന്നൊരു വൈകാരികമായ പിന്തുണ. പോർചുഗലിലെ പ്രൈമിറ ലിഗയിൽ വിറ്റോറിയ എസ്‌സിക്കെതിരെയുള്ള പോരാട്ടത്തിനിടെ ബെൻഫിക ആരാധകരുടെ വൈകാരിക സ്വീകരണം കണ്ട് യുക്രേനിയൻ ഫുട്ബോൾ താരം റോമൻ യാരെംചുകിന് കണ്ണുനീർ നിയന്ത്രിക്കാനായില്ല. ബെൻഫികയ്‌ക്കായി കളിക്കുന്ന താരം ആദ്യ ഇലവനിൽ ഇടം നേടിയിരുന്നില്ല. 62-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയപ്പോഴായിരുന്നു ഈ സ്വീകരണം.

യുക്രേനിയൻ ഫുട്‍ബോൾ താരം പോർചുഗീസ് ലീഗിൽ 62-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി; പിന്നീട് സംഭവിച്ചത്! വീഡിയോ വൈറൽ

വിറ്റോറിയ എസ്‌സിക്കെതിരെ കളത്തിലിറങ്ങാൻ യാരെംചുക് തയ്യാറെടുക്കുമ്പോൾ, ഡിഫൻഡർ ജാൻ വെർടോംഗൻ ക്യാപ്റ്റന്റെ ആംബാൻഡും അദ്ദേഹത്തിന് കൈമാറി. യുക്രേനിയൻ സ്‌ട്രൈകർ പിച്ചിലേക്ക് പ്രവേശിച്ചപ്പോൾ ബെൻഫിക ആരാധകർ നിറഞ്ഞ കയ്യടി നൽകി. റഷ്യയുമായുള്ള യുദ്ധത്തിനിടയിൽ യുക്രൈൻ ജനതയോടുള്ള ഐക്യദാർഢ്യത്തിന്റെ പ്രതീകമായായിരുന്നു ആരാധകരുടെ ഈ പ്രകടനം.

പോർചുഗീസ് ക്ലബിന്റെ ആരാധകരിൽ നിന്ന് വൻ കരഘോഷം ഏറ്റുവാങ്ങിയ യാരെംചുക് കരഞ്ഞു. ഹൃദയം നിറഞ്ഞ നിമിഷത്തിന്റെ വീഡിയോ ബെൻഫിക സാമൂഹ്യ മാധ്യമങ്ങളിൽ പങ്കിട്ടു. ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർ ഇത് ഏറ്റെടുത്തതോടെ തൽക്ഷണം വൈറലായി.

Keywords:  Viral Video: Ukrainian Striker Comes On As Substitute. What Happened Next, International, Ukraine, Russia, World, Football, Sports, News, Top-Headlines, Video, Portugese, Social media, Roman, Lisban. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia