Luxury Villa | മഹാരാഷ്ട്രയില്‍ 400 സ്‌ക്വയര്‍ ഫീറ്റിന്റെ നീന്തല്‍കുളം അടക്കമുള്ള ആഡംബര വീട് സ്വന്തമാക്കി വിരാട് കോലി; വാങ്ങിയത് 6 കോടി രൂപയ്ക്ക്

 



മുംബൈ: (www.kvartha.com) ഇന്‍ഡ്യന്‍ ക്രികറ്റ് ടീം കാപ്റ്റന്‍ വിരാട് കോലി ആറു കോടി രൂപയ്ക്ക് മഹാരാഷ്ട്രയില്‍ ആഡംബര വില (Villa) സ്വന്തമാക്കി. അലിബാഗിലാണ് 2000 സ്‌ക്വയര്‍ ഫീറ്റുള്ള വീട് കോലി വാങ്ങിയത്. 400 സ്‌ക്വയര്‍ ഫീറ്റിന്റെ നീന്തല്‍കുളം അടക്കമുള്ള വിലയാണ് കോലി വാങ്ങിയത്.               

സ്റ്റാംപ് ഡ്യൂടിയായി താരം 36 ലക്ഷം രൂപ അടച്ചതായും ഒരു ദേശീയ മാധ്യമം റിപോര്‍ട് ചെയ്തു. അലിബാഗിന് സമീപത്തെ പ്രകൃതി സൗന്ദര്യത്തിന് പേരുകേട്ട പ്രദേശമായ അവാസ് ഗ്രാമത്തിലാണ് വീടുള്ളത്. കോലിയുടെ സഹോദരന്‍ വികാസ് കോലി അലിബാഗ് സബ് രെജിസ്ട്രാര്‍ ഓഫിസിലെത്തി രെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. 

Luxury Villa | മഹാരാഷ്ട്രയില്‍ 400 സ്‌ക്വയര്‍ ഫീറ്റിന്റെ നീന്തല്‍കുളം അടക്കമുള്ള ആഡംബര വീട് സ്വന്തമാക്കി വിരാട് കോലി; വാങ്ങിയത് 6 കോടി രൂപയ്ക്ക്


ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയുടെ തിരക്കിലാണ് വിരാട് കോലി. അതിനാലാണ് താരത്തിന് പകരം വികാസ് കോലിയെത്തി വില വാങ്ങുന്നതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം മത്സരത്തിനുള്ള പരിശീലനത്തിലാണ് കോലിയിപ്പോള്‍. മാര്‍ച് ഒന്നിന് ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തിലാണ് മത്സരം. പരമ്പരയില്‍ 20ന് മുന്നിലെത്തിയതോടെ ഇന്‍ഡ്യ ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി നിലനിര്‍ത്തി.

Keywords:  News,National,India,Mumbai,Sports,Player,Cricket,Lifestyle & Fashion,Virat Kohli,Top-Headlines,Latest-News, Virat Kohli Buys Luxury Villa in Alibaug For Rs 6 Crore: Report
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia