Virat Kohli | പാകിസ്താനെതിരായ സൂപര്‍ 12 മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനം തുണച്ചു; കോഹ്ലി വീണ്ടും റാങ്കിംഗില്‍ ആദ്യ 10 ല്‍ ഇടംനേടി

 


ദുബൈ: (www.kvartha.com) ട്വന്റി 20 ലോക കപില്‍ പാകിസ്താനെതിരായ സൂപര്‍ 12 മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനത്തോടെ ഐസിസി ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി വിരാട് കോഹ്ലി. 14-ാം സ്ഥാനത്തായിരുന്ന കോഹ്ലി, ഒറ്റയടിക്ക് അഞ്ചു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഒമ്പതാം സ്ഥാനത്തെത്തിയത്.

Virat Kohli | പാകിസ്താനെതിരായ സൂപര്‍ 12 മത്സരത്തിലെ തകര്‍പ്പന്‍ പ്രകടനം തുണച്ചു; കോഹ്ലി വീണ്ടും റാങ്കിംഗില്‍ ആദ്യ 10 ല്‍ ഇടംനേടി

849 പോയന്റുമായി പാകിസ്താന്റെ മുഹമ്മദ് റിസ് വാനാണ് ഒന്നാം സ്ഥാനത്ത്. 831 പോയന്റുമായി ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെ രണ്ടാം സ്ഥാനത്തുണ്ട്. ഇന്‍ഡ്യയുടെ സൂര്യകുമാര്‍ യാദവ് 828 പോയന്റുമായി മൂന്നാം സ്ഥാനത്താണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന മത്സരത്തില്‍ പാകിസ്താനെ നാല് വികറ്റിന് തകര്‍ത്ത് ഇന്‍ഡ്യ വിജയം നേടിയപ്പോള്‍ അതിന് ചുക്കാന്‍ പിടിച്ചത് വിരാട് കോഹ്ലിയായിരുന്നു. 53 പന്തുകളില്‍ നിന്ന് ആറ് ഫോറിന്റെയും നാല് സിക്സിന്റെയും സഹായത്തോടെ പുറത്താവാതെ 82 റണ്‍സെടുത്ത കോഹ്ലി ഇന്‍ഡ്യയെ തോല്‍വിയുടെ വക്കത്തുനിന്നാണ് വിജയത്തിലെത്തിച്ചത്.

2021 നവംബറിലാണ് കോഹ്ലി ട്വന്റി 20 ബാറ്റിങ് റാങ്കിങ്ങില്‍ ആദ്യ പത്തില്‍നിന്ന് പുറത്താകുന്നത്. ലോക കപിലെ മോശം പ്രകടനമായിരുന്നു കാരണം. പിന്നീട് ഈ വര്‍ഷം ഫെബ്രുവരിയില്‍ താരം വീണ്ടും ആദ്യ പത്തിനുള്ളില്‍ എത്തിയെങ്കിലും പിന്നാലെ മോശം ഫോം കാരണം വീണ്ടും പുറത്താകുകയായിരുന്നു.

Keywords: Virat Kohli reclaims spot in top 10 of ICC T20I batsmen rankings after Pakistan heroics, Dubai, News, Virat Kohli, Sports, Cricket, Twenty-20, World Cup, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia