വിരാട് കോഹ്ലിക്കും പാകിസ്ഥാനില്‍ അപരന്‍

 


(www.kvartha.com 23.07.2015) ഒടുവില്‍ വിരാട് കോഹ്ലിക്കും പാകിസ്ഥാനില്‍ അപരനെ കണ്ടെത്തി. എന്നാല്‍ ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലാത്ത അപരനെയാണ് പാകിസ്ഥാന് ലഭിച്ചിരിക്കുന്നത്. കോഹ്‌ലിയുടെ രൂപസാദൃശ്യമുള്ള യുവാവിനെ സോഷ്യല്‍ മീഡിയയില്‍ നിന്നുമാണ് പാക്കിസ്ഥാന്‍കാര്‍ക്ക് ലഭിച്ചത്.

പാകിസ്ഥാന്‍ ടീമിന്റെ ജഴ്‌സിയണിഞ്ഞു നില്‍ക്കുന്ന യുവാവിനെ  ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ആരും വിരാട് കോഹ്‌ലിയാണെന്ന് സംശയിച്ചുപോകും. കോഹ്ലിയുടെ സാമ്യമുള്ള പയ്യന്‍ സോഷ്യല്‍ മീഡിയയില്‍ താരമായി കഴിഞ്ഞു. പാകിസ്ഥാനിലെയും ഇന്ത്യയിലെയും ക്രിക്കറ്റ് പ്രേമികള്‍ ഇതിനോടകം തന്നെ പേരറിയാത്ത ഈ യുവാവിന്റെ ആരാധകരായി മാറിക്കഴിഞ്ഞിട്ടുണ്ട്. ചിലര്‍ പയ്യന്റെ ചിത്രത്തിനു താഴെ വിരാട് കോഹ്‌ലിക്കായുള്ള പാകിസ്ഥാന്റെ തിരച്ചില്‍ അവസാനിച്ചു എന്ന കമന്റും പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ഒരൊറ്റ ചിത്രം കൊണ്ടുതന്നെ പാകിസ്ഥാനിലെ കോഹ്ലിക്ക് നിരവധി പരസ്യ ചിത്രങ്ങളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചുകഴിഞ്ഞതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

വിരാട് കോഹ്ലിക്കും പാകിസ്ഥാനില്‍ അപരന്‍


Keywords:  Virat Kohli's Pakistani 'Lookalike' Sets Twitter Abuzz, Social Network, Advertisement, Poster, Media, Cricket, Sports.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia