Virat Kohli | ഐപിഎല്ലിൽ നിന്ന് ആർസിബി പുറത്തായതിന് പിന്നാലെ വിരാട് കോഹ്‌ലിയുടെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി

 


ബെംഗ്ളുറു: (www.kvartha.com) ഐപിഎല്ലിൽ നിർണായക മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ തോൽവി വഴങ്ങിയപ്പോൾ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ നിരാശജനകമായ മുഖഭാവം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ടൂർണമെന്റിൽ തുടരാൻ മത്സരം ജയിക്കേണ്ടിയിരുന്ന ബെംഗ്ളൂറിനോട്, പ്ലേഓഫിൽ തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടും ജിടി ഒരു ദയയും കാണിച്ചില്ല. ഗില്ലിന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി ജിടിയെ ആറ് വിക്കറ്റിന് വിജയത്തിലെത്തിച്ചു. ആർ‌സി‌ബിയുടെ തോൽവിക്ക് ശേഷം, വിരാട് കോഹ്‌ലി ഏവർക്കും മനസിലാക്കാവുന്ന വിധത്തിൽ നിരാശനായിരുന്നു.

Virat Kohli | ഐപിഎല്ലിൽ നിന്ന് ആർസിബി പുറത്തായതിന് പിന്നാലെ വിരാട് കോഹ്‌ലിയുടെ പ്രതികരണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ അഞ്ച് വിക്കറ്റിന് 197 റൺസാണ് എടുത്തത്. കോഹ്‌ലി 61 പന്തിൽ 101 റൺസ് നേടി ബാറ്റിംഗ് വിരുന്നൊരുക്കിയിരുന്നു. എന്നാൽ, 52 പന്തിൽ 104 റൺസുമായി പുറത്താകാതെ നിന്ന ഗിൽ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ ടൈറ്റൻസ് അനായാസം ലക്ഷ്യം കണ്ടു. മുൻ ഇന്ത്യൻ ക്യാപ്റ്റൻ കോഹ്‌ലിയെ പോലെ ഗില്ലിന്റെ തുടർച്ചയായ രണ്ടാം സെഞ്ചുറിയാണിത്.


ടൈറ്റൻസ് 20 പോയിന്റുമായി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ മെച്ചപ്പെട്ട നെറ്റ് റൺ റേറ്റ് കാരണം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെക്കാൾ 17 പോയിന്റുമായി സിഎസ്‌കെ രണ്ടാമതെത്തി. എസ്ആർഎച്ചിനെതിരെ എട്ട് വിക്കറ്റിന് ജയിച്ച മുംബൈ ഇന്ത്യൻസ് 16 പോയിന്റുമായി അവസാന നാലിൽ ഇടംപിടിച്ചു. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും ദശലക്ഷക്കണക്കിന് ഹൃദയങ്ങളെ ബാംഗ്ലൂരിന്റെ തോൽവി തകർത്തുവെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്.

Keywords: News, National, Virat Kohli, IPL, Social Media, Cricket, Sports, Viral,   Virat Kohli's Reaction After RCB's Heartbreaking Exit From IPL 2023 Sets Internet On Fire.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia