Rohit Sharma | ഇന്‍ഗ്ലന്‍ഡിനെതിരായ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കണ്ണീരണിഞ്ഞ് നായകന്‍ രോഹിത് ശര്‍മ; ആശ്വസിപ്പിച്ച് രാഹുല്‍ ദ്രാവിഡ്

 


അഡ്ലെയ്ഡ്: (www.kvartha.com) ടി20 ലോക കപില്‍ ഇന്‍ഗ്ലന്‍ഡിനെതിരായ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കണ്ണീരണിഞ്ഞ് നായകന്‍ രോഹിത് ശര്‍മ. ഇന്‍ഗ്ലന്‍ഡിനെതിരെ 10 വികറ്റിനാണ് ഇന്‍ഡ്യയുടെ തോല്‍വി. തോല്‍വിക്ക് പിന്നാലെ ക്യാമറക കണ്ണുകള്‍ ഇന്‍ഡ്യന്‍ ഡഗ് ഔടിലിരിക്കുകയായിരുന്ന രോഹിതിലായിരുന്നു. പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനൊപ്പം ഡഗ് ഔടിലിരിക്കുകയായിരുന്ന രോഹിത് മുഖംപൊത്തി തലകുനിച്ചിരുന്നു.

Rohit Sharma | ഇന്‍ഗ്ലന്‍ഡിനെതിരായ സെമി ഫൈനല്‍ തോല്‍വിക്ക് പിന്നാലെ കണ്ണീരണിഞ്ഞ് നായകന്‍ രോഹിത് ശര്‍മ; ആശ്വസിപ്പിച്ച് രാഹുല്‍ ദ്രാവിഡ്

പിന്നീട് കണ്ണീര്‍ തുടച്ചു. സമീപത്തിരുന്ന രാഹുല്‍ ദ്രാവിഡ് രോഹിതിന്റെ പുറത്തു തട്ടി ആശ്വസിപ്പിച്ചു. പിന്നീട് സങ്കടത്തോടെ സമീപത്തിരുന്ന റിഷഭ് പന്തിനോട് രോഹിത് സംസാരിക്കുന്നതും കാണാമായിരുന്നു. ക്യാമറകള്‍ മുഖത്തു നിന്ന് ഫോകസ് മാറ്റിയതോടെ വീണ്ടും മുഖംപൊത്തിയിരുന്ന രോഹിത് അല്‍പസമയത്തിനുശേഷം മുഖം തുടച്ച് സമ്മാനദാന ചടങ്ങിനായി പോയി.

നേരത്തെ സൂപര്‍ 12 വില്‍ മെല്‍ബണില്‍ നടന്ന ആദ്യ മത്സരത്തില്‍ ഒരുലക്ഷത്തോളം പേര്‍ക്ക് നടുവില്‍ നിന്ന് ദേശീയഗാനം ആലപിച്ചശേഷവും രോഹിതിന്റെ കണ്ണ് നിറഞ്ഞിരുന്നു. തോല്‍വിയില്‍ കടുത്ത നിരാശയുണ്ടെന്ന് രോഹിത് സമ്മാനദാനച്ചടങ്ങില്‍ പറഞ്ഞു. ഇന്‍ഡ്യന്‍ ഇന്നിംഗ്‌സിന്റെ അവസാനം നമ്മള്‍ നന്നായി ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്‌കോറിലെത്തി. പക്ഷെ ബൗളിംഗില്‍ നമ്മള്‍ നിലവാരം പുലര്‍ത്തിയില്ല. ഇന്ന് നമ്മുടെ ദിവസമാക്കാന്‍ പറ്റിയില്ല. നോകൗട്ട് മത്സരങ്ങളില്‍ സമ്മര്‍ദം കൈകാര്യം ചെയ്യുന്നതാണ് പ്രധാനം. ടീമിലുള്ളവരെല്ലാം ഐപിഎലിലെ സമ്മര്‍ദ മത്സരങ്ങള്‍ കളിച്ചുവന്നിട്ടുള്ളവരാണ്. അത് അവര്‍ക്ക് മനസിലാവേണ്ടതാണ് എന്നും രോഹിത് പറഞ്ഞു.

കഴിഞ്ഞവര്‍ഷം വിരാട് കോലിയുടെ നേതൃത്വത്തില്‍ ലോക കപിനിറങ്ങിയ ഇന്‍ഡ്യ സെമിയിലെത്താതെ പുറത്തായതിന് പിന്നാലെയാണ് രോഹിത് ടീം ഇന്‍ഡ്യയുടെ ടി20 നായകസ്ഥാനം ഏറ്റെടുത്തത്. രോഹിതിന് കീഴില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ ടീം മികവ് കാട്ടിയെങ്കിലും കോലിക്ക് നേടാന്‍ കഴിയാതിരുന്ന ഐസിസി കിരീടം ഒടുവില്‍ രോഹിതിന്റെ കൈില്‍ നിന്നും വഴുതി പോയി. അടുത്ത ടി20 ലോക കപ് 2024ലാണ്. അതുവരെ 35കാരനായ രോഹിത് ടി20 യില്‍ തുടരുമോ എന്നകാര്യം സംശയമാണ്. 2013നുശേഷം ടി ഐസിസി ടൂര്‍ണമെന്റുകളില്‍ ഒരിക്കല്‍ കൂടി ഇന്‍ഡ്യ സെമി കടമ്പയില്‍ തട്ടി മടങ്ങുകയായിരുന്നു.

പാകിസ്താന്‍ സെമി കടന്ന് ഫൈനലില്‍ എത്തിയിട്ടുണ്ട്.

Keywords: Watch: Rahul Dravid consoles teary-eyed Rohit Sharma in heartbreaking scenes after India crash out of T20 World Cup, England, News, Twenty-20, World Cup, Sports, Cricket, World, Video.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia