Lofted Shot | സചിന്‍ പഴയ സചിന്‍ തന്നെ! 'ലോഫ്റ്റഡ് ഷോടുമായി' ആരാധകർക്ക് വിരുന്നൊരുക്കി മാസ്റ്റർ ബ്ലാസ്റ്റർ വീണ്ടും കളിക്കളത്തിൽ; വീഡിയോ കാണാം

 


മുംബൈ: (www.kvartha.com) നടന്നുകൊണ്ടിരിക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസിൽ ഇൻഡ്യ ലെജൻഡ്‌സിനെ നയിക്കാൻ സചിൻ ടെൻഡുൽകർ വീണ്ടും കളത്തിലേക്ക് ഇറങ്ങിയപ്പോൾ ആരാധകർക്ക് ഉഗ്രൻ സമ്മാനവും ലഭിച്ചു. ശനിയാഴ്ച നടന്ന ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇൻഡ്യ ലെജൻഡ്‌സ് ദക്ഷിണാഫ്രിക ലെജൻഡ്‌സിനെ നേരിട്ടു. സചിന്റെ നേതൃത്വത്തിലുള്ള ടീം നിരാശപ്പെടുത്തിയില്ല, മത്സരത്തിൽ 61 റൺസിന് വിജയിച്ചു.
         
Lofted Shot | സചിന്‍ പഴയ സചിന്‍ തന്നെ! 'ലോഫ്റ്റഡ് ഷോടുമായി' ആരാധകർക്ക് വിരുന്നൊരുക്കി മാസ്റ്റർ ബ്ലാസ്റ്റർ വീണ്ടും കളിക്കളത്തിൽ; വീഡിയോ കാണാം
 
ആദ്യം ബാറ്റ് ചെയ്ത ഇൻഡ്യ, 24 പന്തിൽ 82 റൺസുമായി പുറത്താകാതെ നിന്ന സ്റ്റുവർട് ബിന്നിയുടെ മികവിൽ 20 ഓവറിൽ നാല് വികറ്റ് നഷ്ടത്തിൽ 217 റണ്സെടുത്തു. ഓപണിംഗിന് ഇറങ്ങിയ സചിന് 16 റൺസ് മാത്രമേ എടുക്കാനായുള്ളൂ, എന്നാൽ ഇനിംഗ്‌സിന്റെ നാലാം ഓവറിൽ അദ്ദേഹം കളിച്ച ലോഫ്റ്റഡ് ഷോടിൽ ആരാധകർ പഴയ സചിനെ വീണ്ടും കണ്ടു.

മഖായ എൻടിനിയായിരുന്നു ബൗളർ, സചിൻ ബാറ്റ് ലോംഗ്-ഓൺ ബൗൻഡറിയിലേക്ക് ഉയർത്തി, പന്ത് ബൗൻഡറിയിലേക്ക് കുതിച്ചു. ഷോട് തൊടുത്ത ഉടൻ കാൺപൂർ സ്റ്റേഡിയത്തിനകത്ത് ആരാധകർ ആഹ്ലാദത്തിലായി. ഇനിംഗ്‌സിന്റെ ആറാം ഓവറിൽ സചിനെ മഖായ എൻടിനി പുറത്താക്കി.

സ്റ്റുവർട് ബിന്നിയുടെ മികച്ച അർധസെഞ്ചുറിയുടെയും രാഹുൽ ശർമയുടെയും പ്രഗ്യാൻ ഓജയുടെയും മികച്ച സ്പിൻ ബൗളിംഗിന്റെയും ബലത്തിൽ ഉദ്ഘാടന മത്സരത്തിൽ ഇൻഡ്യയ്ക്ക് ആധികാരിക വിജയം നേടനായി.

Keywords:  Watch: Sachin Tendulkar Turns Back Clock As He Plays Lofted Shot, Mumbai, National, News, National, Top-Headlines, Latest-News, Sachin Tendulker, Video, Sports, Cricket.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia