Shoaib Akhtar | ഇന്‍ഡ്യയുടേത് നാണംകെട്ട തോല്‍വി; അത് അവര്‍ ചോദിച്ചുവാങ്ങിയത്; ഫൈനല്‍ അര്‍ഹിച്ചിരുന്നില്ലെന്നും മുന്‍ പാക് ക്രികറ്റര്‍ ശുഐബ് അഖ്തർ
Nov 11, 2022, 13:34 IST
ഇസ്ലാമാബാദ്: (www.kvartha.com) ട്വന്റി 20 ലോക കപ് ക്രികറ്റ് സെമി ഫൈനലില്‍ ഇന്‍ഗ്ലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്‍ഡ്യയുടേത് നാണംകെട്ട തോല്‍വിയെന്ന് മുന്‍ പാക് ക്രികറ്റര്‍ ശുഐബ് അഖ്തർ. ടീമംഗങ്ങളുടേത് വളരെ മോശം പ്രകടനമായിരുന്നുവെന്ന് പറഞ്ഞ അഖ്തർ പരാജയം അവര്‍ ചോദിച്ചുവാങ്ങിയതാണെന്നും വ്യക്തമാക്കി. ഫൈനല്‍ അവര്‍ തീര്‍ചയായും അര്‍ഹിച്ചിരുന്നില്ലെന്നും അഖ്തർ അഭിപ്രായപ്പെട്ടു.
ഇന്‍ഗ്ലന്‍ഡ് കനത്ത പ്രഹരമാണ് തീര്‍ത്തത്. ഇന്‍ഡ്യന്‍ ബൗളിങ് വളരെ മോശമായിരുന്നു. ഒറ്റ മാചില്‍ പോലും യുസ് വേന്ദ്ര ചഹലിനെ ഇന്‍ഡ്യ ഉള്‍പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല. ഇന്‍ഡ്യന്‍ ടീം അംഗങ്ങളുടെ തെരഞ്ഞെടുപ്പും ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു എന്നും അക്തര്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.
മെല്‍ബണില്‍ ഇന്‍ഡ്യയും പാകിസ്താനും തമ്മിലുള്ള ഫൈനലാണ് പ്രതീക്ഷിക്കുന്നതെന്ന് നേരത്തേ അഖ്തർ ട്വീറ്റ് ചെയ്തിരുന്നു. 'വ്യാഴാഴ്ച തീര്‍ചയായും ഇന്‍ഡ്യക്ക് മോശം ദിവസമായിരുന്നു. കനത്ത പരാജയം ഏറ്റു വാങ്ങി എല്ലാവരും തലതാഴ്ത്തി മടങ്ങി. ഇന്‍ഡ്യ പൊരുതിത്തോറ്റതാണെങ്കില്‍ ന്യായീകരിക്കാമായിരുന്നു.
ഇന്‍ഗ്ലന്‍ഡിനെതിരെ ഒരുതരത്തിലുള്ള ആക്രമണവും ഇന്‍ഡ്യന്‍ ടീം പുറത്തെടുത്തില്ല എന്നും അഖ്തർ പറഞ്ഞു. ഹര്‍ദിക് പാണ്ഡ്യയെ എത്രയും പെട്ടെന്ന് ഇന്‍ഡ്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം സ്ഥിരമായി ഏല്‍പിക്കണമെന്നു കൂടി പറഞ്ഞാണ് അക്തര്‍ വീഡിയോ അവസാനിപ്പിച്ചത്.
Keywords: WATCH- 'They played terribly and they deserved to lose,' ShuaibAkhtar on India‘s 10-wicket loss to England, Islamabad, News, Twenty-20, World Cup, Criticism, Sports, Cricket, World.Embarrassing loss for India. Bowling badly exposed. No meet up in Melbourne unfortunately. pic.twitter.com/HG6ubq1Oi4
— Shoaib Akhtar (@shoaib100mph) November 10, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.