അല്‍പ വസ്ത്രധാരികളായ മോഡെലുകള്‍ക്കൊപ്പം മുന്‍ ഇന്‍ഗ്ലന്‍ഡ് ഫുട്ബാള്‍ താരം വെയ്ന്‍ റൂണി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പരാതിയുമായി താരം

 



മാഞ്ചസ്റ്റര്‍: (www.kvartha.com 28.07.2021) കളിക്കാരന്റെ കുപ്പായം അഴിച്ച് വെച്ച് പരിശീലകത്തൊപ്പി അണിഞ്ഞ മുന്‍ ഇന്‍ഗ്ലന്‍ഡ് ഫുട്ബാള്‍ താരം വെയ്ന്‍ റൂണി വിവാദത്തില്‍. കൂട്ടുകാരുടെ പിറന്നാളിന് മാഞ്ചസ്റ്ററില്‍ പാര്‍ടി നടത്തുന്നതിനിടെ അല്‍പ വസ്ത്രധാരികളായ മോഡെലുകള്‍ക്കൊപ്പമുള്ള റൂണിയുടെ ചില ചിത്രങ്ങളാണ് ഇപ്പോള്‍ ചോര്‍ന്നിരിക്കുന്നത്.  

അതേസമയം ഹോടെല്‍ മുറിയില്‍ താന്‍ മൂന്ന് യുവതികള്‍ക്കൊപ്പം ശയിക്കുന്ന ചിത്രം പ്രദര്‍ശിപ്പിച്ച് തന്നെ ബ്ലാക്‌മെയില്‍ ചെയ്യുന്നു എന്ന ഫുട്ബാള്‍ താരം വെയ്ന്‍ റൂണിയുടെ പരാതിയില്‍ മാഞ്ചസ്റ്റര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

അല്‍പ വസ്ത്രധാരികളായ മോഡെലുകള്‍ക്കൊപ്പം മുന്‍ ഇന്‍ഗ്ലന്‍ഡ് ഫുട്ബാള്‍ താരം വെയ്ന്‍ റൂണി; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പരാതിയുമായി താരം


രണ്ട് സുന്ദരിമാര്‍ക്കൊപ്പം മാഞ്ചസ്റ്ററിലെ ഒരു ഹോടെലിലേക്ക് റൂണി കയറിപ്പോകുന്നതിന്റെ വിഡിയോ ചില മാധ്യമങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സ്‌നാപ് ചാറ്റ് മോഡലായ ടെയ്‌ലര്‍ റയാനും കൂട്ടുകാര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്. ടെയ്‌ലര്‍ റയാനൊപ്പം എലീസ് മെല്‍വിന്‍ ബ്രൂക്‌ലിന്‍ മോര്‍ഗന്‍ എന്നിവരാണ് ചിത്രങ്ങളിലുള്ളത്. ചിത്രങ്ങള്‍ തന്റെ സമ്മതത്തോടെ എടുത്തതല്ലെന്നും ബ്ലാക്‌മെയിലിങ്ങാണെന്നും താരം പരാതിപ്പെടുകയായിരുന്നു.      

ശനിയാഴ്ച ചൈനാ വൈറ്റ് നൈറ്റ് ക്ലബിലായിരുന്നു റൂണിയുടെ ആഘോഷമെന്ന് 'ദ സണ്‍' റിപോര്‍ട് ചെയ്തു. സ്‌നാപ്ചാറ്റ് മോഡെലുകളെ റൂണി സ്വന്തം മുറിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറഞ്ഞു. റൂണിയെ കണ്ട പെണ്‍കുട്ടികള്‍ ഭയങ്കര ത്രില്ലിലായിരുന്നുവെന്ന് സുഹൃത്ത് പറഞ്ഞു. എന്നാല്‍ ഹോടെല്‍ റൂമില്‍ കസേരയില്‍ റൂണി മയങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമെടുത്ത യുവതികളില്‍ ഒരാള്‍ അതെടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഫോടോ എടുക്കുന്ന കാര്യം റൂണി അറിഞ്ഞിരുന്നോ എന്ന കാര്യം ഇതുവരേ വ്യക്തമല്ല.      

ചിത്രങ്ങള്‍ വിവാദമായതോടെ റൂണിയുടെ ഡെര്‍ബി കൗണ്ടി പരിശീലക സ്ഥാനം ത്രിശങ്കുവിലായി. 2010ല്‍ ജെനി തോംപ്സണ്‍ എന്ന യുവതി റൂണിക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായിരുന്നു. ഭാര്യ  ഗര്‍ഭിണിയായിരുന്ന കാലത്താണ് റൂണി മറ്റു പെണ്ണുങ്ങളെ തേടിപ്പോയതെന്നായിരുന്നു ജെനി പറഞ്ഞത്.

നാല് മക്കളുടെ പിതാവായ റൂണി തന്റെ ബാല്യകാലസഖിയായ കലീനിനെ 2008 ല്‍ ആയിരുന്നു വിവാഹം കഴിച്ചത്. ഈ സംഭവം നടക്കുമ്പോള്‍ അവര്‍ നോര്‍ത് വെയ്ല്‍സിലെ ഒരു ബീച് റിസോര്‍ടില്‍ ആയിരുന്നു എന്നാണ് അറിയാന്‍ കഴിയുന്നത്. 

Keywords:  News, World, International, Sports, Player, Football Player, Social Media, Assault, Complaint, Police, Enquiry, Models, Women, Wayne Rooney Claims He Was Blackmailed After his Pictures With  Women in a Hotel Room Were Leaked Online
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia